പ്രവാസി മലയാളിക്ക് വമ്പൻ ദീപാവലി സമ്മാനം.. തേടിയെത്തിയത് ഒന്നും രണ്ടുമല്ല.. കോടികളാണ് കോടികൾ!
ദുബായ്: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് ചെറുതല്ല. ഭാഗ്യം തേടി ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് മലയാളികള്‍ യാത്ര തുടങ്ങിയിട്ട് കാലങ്ങളായി. അടുത്തിടെയായി പ്രവാസി മലയാളികളെ ഭാഗ്യദേവത അറിഞ്ഞ് തന്നെ കടാക്ഷിക്കുന്നുണ്ട്. മലേഷ്യയിലെ താമസക്കാരനായ പ്രവാസിയെ കോടികളാണ് തേടിയെത്തിയിരിക്കുന്നത്.

കോടികളുടെ ലോട്ടറി
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇതാദ്യമായല്ല മലയാളിയെ ഭാഗ്യം തേടിയെത്തുന്നത്. മലേഷ്യയില്‍ സ്ഥിരതാമസക്കാരനായ പ്രഭാകരന്‍ എസ് നായര്‍ക്കാണ് ഇത്തവണത്തെ ഭാഗ്യം. പത്ത് ലക്ഷം ഡോളര്‍, അതായത് ആറരക്കോടി രൂപയാണ് സമ്മാനത്തുക.

ഭാഗ്യം മലയാളിക്ക്
കോടികള്‍ സമ്മാനം ലഭിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരനാണ് പ്രഭാകരന്‍ എസ് നായര്‍. 254മത് സീരിസ് നറുക്കെടുപ്പിലാണ് സമ്മാനം. 1348 ആണ് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍.

ഇത് ദീപാവലി സമ്മാനം
തനിക്ക് ലഭിച്ച ദീപാവലി സമ്മാനമാണ് ഇതെന്നാണ് പ്രഭാകരന്‍ നായരുടെ ആദ്യ പ്രതികരണം. അടുത്തിടെ മലയാളിയായ എംവി മാത്യുവിന് 12 കോടി രൂപയുടെ യുഎഇ ജാക്ക്‌പോട്ട് അടിച്ചിരുന്നു.

മലയാളിക്ക് ബിഎംബ്ല്യൂ
കഴിഞ്ഞ ദിവസം മറ്റൊരു ഡ്യൂട്ടി ഫ്രീ സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയായ മുഹമ്മദ് ഷബീറിന് ബിഎംഡബ്ല്യൂ എസ് 1000 ആര്‍ആര്‍ സമ്മാനമായി ലഭിച്ചിരുന്നു. ദുബായില്‍ എഞ്ചിനീയറാണ് മുഹമ്മദ് ഷബീര്‍.

ആറരക്കോടി ഭാഗ്യം
മറ്റൊരു മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലനും ആറരക്കോടി രൂപ നേരത്തെ സമ്മാനം ലഭിച്ചിരുന്നു. 25ാമത്തെ നറുക്കെടുപ്പിലാണ് ഭാഗ്യം തേടിയെത്തിയത്. സെപ്റ്റംബറില്‍ നടന്ന നറുക്കെടുപ്പില്‍ മുഹമ്മദ് അലി മുസ്തഫ ആയിരുന്നു ഭാഗ്യവാന്‍.

സെയിൽസ്മാന് ലഭിച്ചത്
10 ലക്ഷം യുഎസ് ഡോളറായിരുന്നു മുഹമ്മദ് അലി മുസ്തഫയ്ക്ക് ലഭിച്ചത്. അന്‍പത്തെട്ടുകാരനായ മുഫ്തഫ യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി യുഎഇയില്‍ ജോലി ചെയ്യുന്നു.

മടങ്ങും മുമ്പ് അത്ഭുതം
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നായിരുന്നു ടിക്കറ്റ് എടുത്തത്. ഇതാകട്ടെ ഭാഗ്യം കൊണ്ടുവരികയും ചെയ്തു. കഴിഞ്ഞ ദിവസം യുഎഇയില്‍ തിരിച്ചെത്തി മുഹമ്മദ് അലി മുസ്തഫ സമ്മാനത്തുക കൈപ്പറ്റി.












Click it and Unblock the Notifications