Get Updates
Get notified of breaking news, exclusive insights, and must-see stories!

17 വര്‍ഷത്തിന് ശേഷം ഹനീഫ പിടിയില്‍; സൗദിയില്‍ നിന്ന് കോഴിക്കോടെത്തിച്ചു

വിദേശത്ത് ഒളിവില്‍ കഴിയവെ പിടിയിലാകുന്ന 33ാമത്തെ വ്യക്തിയാണ് ഹനീഫ. ഇനിയും 200ലധികം പേരാണ് ഇത്തരത്തില്‍ രാജ്യം വിട്ട് വിദേശത്ത് ഒളിവിലുള്ളത്‌

19

കോഴിക്കോട്: കൊലപാതക കേസില്‍ പ്രതിയായി മുങ്ങിയ മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെ പോലീസ് കേരളത്തിലെത്തിച്ചു. ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് സൗദി പോലീസിന്റെ പിടിയിലായ ഹനീഫയെ കുറിച്ചുള്ള വിവരങ്ങള്‍ കേരള പോലീസ് ശേഖരിച്ചിരുന്നു. പോലീസ് സംഘം റിയാദിലെത്തുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു.

സിബിഐ നടത്തുന്ന ഓപറേഷന്‍ ത്രിശൂല്‍ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രതിയെ നാട്ടിലെത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2006ല്‍ കരീം എന്ന വ്യക്തി കൊല്ലപ്പെട്ട കേസ് കുന്നമംഗലം പോലീസാണ് അന്വേഷിച്ചിരുന്നത്.

വയനാട് വൈത്തിരിയിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരീം താമരശേരി ചുരത്തിലൂടെജീപ്പില്‍ പോകവെയാണ് ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. റിസോര്‍ട്ട് നടത്തിപ്പ് കരീം തിരുവനന്തപുരം സ്വദേശിക്ക് നല്‍കിയിരുന്നു. ഇയാളുമായുണ്ടായ തര്‍ക്കമാണ് ക്വട്ടേഷന് കാരണം. കേസില്‍ 11 പ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ മരിക്കുകയും രണ്ടുപേരെ കോടതി വെറുതെ വിടുകയും ചെയ്തു, ഏഴ് പേരെ കോടതി ശിക്ഷിച്ചു വിദേശത്തേക്ക് കടന്ന ഹനീഫയെ പിടിക്കാന്‍ സാധിച്ചിരുന്നില്ല.

ഇടക്കാലത്ത് ഹനീഫ നാട്ടിലെത്തി രഹസ്യമായി മടങ്ങിയ വിവരം പോലീസിന് ലഭിച്ചു. ഇതോടെയാണ് ഇയാള്‍ ഖത്തറിലുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞ നവംബറില്‍ ഖത്തറില്‍ നിന്ന് സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കവെ സൗദി പോലീസ് പിടിക്കുകയായിരുന്നു. എസ്പി മൊയ്തീന്‍ കുട്ടി, ഇന്‍സ്‌പെക്ടര്‍ ടി ബിനുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത് പ്രഭാകര്‍ എന്നിവരാണ് ഹനീഫയെ നാട്ടിലെത്തിക്കാന്‍ റിയാദിലേക്ക് പോയിരുന്നത്. ഇനി ഇയാളെ പ്രത്യേകം വിചാരണ ചെയ്യും.

രാജ്യം വിട്ട നിരവധി പ്രതികളെ 2022ന് ശേഷം അന്വേഷണ സംഘങ്ങള്‍ തിരിച്ച് ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 33ാമത്തെ വ്യക്തിയാണ് ഹനീഫ. ഇത്തരത്തില്‍ പ്രതികളെ നാട്ടിലെത്തിക്കുന്നതിന് സിബിഐ ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപറേഷന്‍ ത്രിശൂല്‍. 2022ല്‍ മാത്രം 27 പ്രതികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ആറ് പേരെയും.

എന്നാല്‍ രാജ്യത്ത് വന്‍ തട്ടിപ്പും അഴിമതിയും നടത്തിയ പിടികിട്ടാ പുള്ളികളെ നാട്ടിലെത്തിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. നീരവ് മോദി, മെഹുല്‍ ചോക്‌സി, നിതിന്‍ സന്തേസര, ജതില്‍ മേഹ്ത എന്നിവരെല്ലാം സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരാണ്. എല്ലാവരും ലണ്ടനിലും യൂറോപ്പിലുമായി കഴിയുന്നുണ്ട് എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇന്ത്യയില്‍ കേസില്‍ പെട്ട് മുങ്ങിയ 276 പേര്‍ വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+