Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള പോലീസ് ഗള്‍ഫിലും തകര്‍ത്തോടുന്നു; ഏറ്റെടുത്ത് അറബികള്‍, തരംഗമായി കളകാത്ത സംഗനമേരം

റിയാദ്: കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ കേരള പോലീസ് ഇറക്കിയ ബോധവല്‍ക്കര വീഡിയോ ഗള്‍ഫ് രാജ്യങ്ങളിലും ഹിറ്റ്. അല്‍ അറബിയ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ പ്രമുഖ മാധ്യമങ്ങള്‍ വീഡിയോ വാര്‍ത്തയാക്കി. കൊറോണ കാലത്ത് എങ്ങനെ ശുചീകരണം നടത്തണമെന്നാണ് വീഡിയോയില്‍ രസകരമായി വിശദീകരിക്കുന്നത്. കൈകള്‍ കഴുകേണ്ടതിന്റെ രീതി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളക്കാത്ത സംഗനമേരം എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് കേരളപോലീസ് വീഡിയോയില്‍ വിശദീകരിച്ചത്.

ke

വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു വീഡിയോ പുറത്തിറക്കിയത്. ദേശീയ തലത്തില്‍ ഹിറ്റായ വീഡിയോ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. കേരളാ പോലീസിന്റെ വീഡിയോയെ പ്രശംസിക്കുകയാണ് അല്‍ അറബിയ്യ ചാനല്‍. കുറഞ്ഞ സമയം കൊണ്ട് തന്നെ പതിനായിരത്തോളം പേര്‍ ചാനലിലെ യുട്യൂബ് അക്കൗണ്ടില്‍ നിന്ന് വീഡിയോ കണ്ടു. ഗള്‍ഫിലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് വീഡിയോ. സൗദിയിലെ ഒട്ടേറെ പൗരന്‍മാര്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഇതോടെ കേരളാ പോലീസിന്റെ ബോധവല്‍ക്കരണം കടല്‍കടന്ന് ഹിറ്റായി മാറുകയാണ്.

Recommended Video

cmsvideo
    ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

    നഞ്ചമ്മയുടെ പാട്ടിന് ചുവടുവച്ച കേരള പോലീസ് ഇപ്പോള്‍ പുതിയ ഹ്രസ്വ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. വൈറസിനെ ഭയന്ന് ആദ്യം ഓടുകയും പിന്നീട് കൈകള്‍ ശുചിയാക്കി മാസ്‌ക് ധരിച്ച് വൈറസിനെ തുരത്തുകയും ചെയ്യുന്നതാണ് പുതിയ വീഡിയോ. ലൂസിഫര്‍ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തോടെയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദ് പോലീസും കേരളാ പോലീസിന്റെ മാതൃകയില്‍ ബോധവല്‍ക്കരണ വീഡിയോ പുറത്തിറിക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+