കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍: മലയാളി ഫെഡറേഷന്‍ ഒപ്പുശേഖരണം തുടങ്ങി

Google Oneindia Malayalam News

ിയാദ്: റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളം മേയ് മുതല്‍ ദീര്‍ഘകാലേത്തക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) റിയാദ് യൂണിറ്റ് പ്രവാസികളില്‍നിന്ന് ഒപ്പുശേഖരണം ആരംഭിച്ചു.

അല്‍ റയാന്‍ ക്ലിനിക്കിലെ പ്രശസ്ത ഡോക്ടര്‍ ഡോ. തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. വലിയ വിമാനങ്ങള്‍ റദ്ദാക്കുന്നതു വഴി മറ്റു വിമാന കമ്പനികളുടെ ടിക്കറ്റ് വിലവര്‍ധനവിനും ടിക്കറ്റ് ലഭിക്കാതിരിക്കാനും കാരണമാകും. റണ്‍വേ ഭാഗികമായി അടച്ചിടാതെ തന്നെ ഇതിനു മുമ്പും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കതെതന്നെ ഉചിത സമയം കണ്ടെത്തി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും പണി കൃതസമയത്ത് പൂര്‍ത്തിയാക്കാനാവശമായ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Kerala Pravasi Federation

വിഷയത്തില്‍ റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദിലെ വിവിധ ലേബര്‍ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍നിന്ന് ഒപ്പു ശേഖരണം നടത്തി പ്രധാനമന്ത്രി, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി, വിദേശകാര്യ മന്ത്രി എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് കേരളത്തില്‍നിന്നുളള എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, കാലിക്കട്ട് എയര്‍പോര്‍ട്ട് ചെയര്‍മാന്‍, എയര്‍പോര്‍ട്ട് അതോററ്റി റീജണല്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും പിഎംഎഫ് റിയാദ് നേതാക്കള്‍ വ്യക്തമാക്കി.

റിയാദിലെ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക് കല്ലൂപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. സൌദി കോഓര്‍ഡിനേറ്റര്‍ ജെ.കെ. കോഴിക്കോട്, റഫീക്ക് ഹസന്‍ വട്ടത്തൂര്‍, ഹരികൃഷ്ണന്‍ ഷറഫുദ്ദീന്‍, നാസര്‍ ലൈസ് അസീസ്, റഷീദ് പാനൂര്‍, ഫിറോസ് ഷഫീര്‍, നിഷാദ് ആലംകോട്, യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ സലിം വട്ടപ്പാറ സാഗതവും അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.

English summary
Kerala Pravasi Federation started signature signature campaign against planned closure of Calicut International Airport, Karipur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X