Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള പിഎസ്‌സി (എല്‍ഡിസി) ഹെല്‍പ്‌ഡെസ്‌ക് സംഘടിപ്പിക്കുന്നു

അബുദാബി: എല്‍.ഡി ക്ലാര്‍ക് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി യൂത്ത് ഇന്ത്യ ഹെല്‍പ്‌ഡെസ്‌ക്കുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23, 24 എന്നീ തീയ്യതികളില്‍ ഇതുമായി ബന്ധപ്പെട്ട ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. പി.എസ്.സി യുടെ 'വണ്‍ ടൈം രജിസ്‌ട്രേഷന്‍' പുതുതായി ചെയ്യുന്ന പ്രവാസികള്‍ക്ക് ഹെല്‍പ്‌ഡെസ്‌ക് വഴി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാകും. ഡിസംബര്‍ 30 മുതല്‍ എല്‍.ഡി.സി കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556861825 , 0556618089,0505608565 എന്നീ വാട്‌സപ്പ് നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.

uae-map

ദുബായ് കെ.എം.സി.സി വോളി2017 ജനുവരി 13ന്

ദുബായ്: യു.എ.യിയുടെ 45മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് (വോളി2017) ജനുവരി പതിമൂന്നാം തിയ്യതി ദുബായ് ഇറാനിയന്‍ ക്ലബില്‍ ഉച്ചക്ക് മൂന്ന് മണിക്ക് തുടക്കം കുറിക്കും. ജില്ലകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മല്‍സരത്തില്‍ ദേശീയ സംസ്ഥാന ജില്ലാ താരങ്ങള്‍ അണിനിരക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കും. പങ്കെടുക്കുന്ന ജില്ലാ ടീമുകള്‍ എത്രയും വേഗം പര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി , ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ: സാജിദ് അബൂബക്കര്‍,സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അവയില്‍ ഉമ്മര്‍,കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+