Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷരക്കൂട്ടം സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു...

ദുബായ്: യുഎഇ യുടെ വായനാവര്‍ഷാചരണത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായില്‍ ത്രിദിനസാഹിത്യശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 2,3,4 തീയതികളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ യുഎഇ എക്‌സ്‌ചേഞ്ചിന്‌റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്‌റെയും സഹകരണത്തോടെ സാന്ത്വനം സാമൂഹ്യക്ഷേമസംഘടനയുടെ ആഭിമുഖ്യത്തിലാണ് 'അക്ഷരക്കൂട്ടം സാഹിത്യശില്പശാല' നടക്കുക.

സാഹിത്യഅക്കാദമി പ്രസിഡന്‌റ് ശ്രീ.പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ സര്‍വ്വ ശ്രീ.എന്‍.എസ് മാധവന്‍, മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, കവയിത്രി ആര്‍. ലോപ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും നടത്തും. ഡോ.ശിഹാബ് ഗാനീം ഉള്‍പ്പെടെ അറബ് സാഹിത്യപ്രമുഖരും ശില്പശാലയുടെ ഭാഗമാകും. പ്രവാസലോകത്തെ അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍, മുഖ്യധാരയിലേക്ക് എത്താന്‍ കഴിയാത്ത എഴുത്തുകാര്‍,തൊഴിലാളികള്‍ക്കിടയിലെ സര്‍ഗ്ഗവാസനയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യ ക്യതികള്‍ക്ക് കേരളസാഹിത്യ അക്കാദമിയടക്കം മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധം സുദൃഢമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.

uae-map

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥ, കവിത, ലേഖനം തുടങ്ങി വിഭാഗങ്ങളില്‍ മത്സരങ്ങളും വിജയികള്‍ക്ക് അക്കാദമി പുരസ്‌ക്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഷാര്‍ജ ബുക്ക് ഫെയര്‍ External Affairs Executive ശ്രീ മോഹന്‍ കുമാറിനെ പുസ്തകങ്ങളുടെ പ്രചാരണത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ശില്‍പ്പശാലയുടെ സമാപനസമ്മേളനത്തില്‍ അക്ഷരകൂട്ടം ആദരിക്കും.

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി Aksharakootam Sahtiya Silpasaala എന്ന ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്താല്‍ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഐഡിയിലോ 050 879 0590 , 052 799 9850 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+