വിദേശ മലയാളികള്‍ക്ക് നാട്ടിലെ ഓഫറുകള്‍ നേടാന്‍ കേരള ട്രോബോണ്‍ നിലവില്‍ വന്നു
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മുഴുവന്‍ ബ്രാന്‍ഡുകളും കമ്പനി വാറണ്ടിയോടൊപ്പം കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വീടുകളില്‍ ഡെലിവറി ചെയ്യുവാനുള്ള സംവിധാനങ്ങളുമായി കേരളത്തിലെ ഡിവിഷന്‍ ഒര
ദുബായ്: യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍കം ഗ്രൂപ്പിന്റെ ട്രോബോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംങ് പോര്‍ട്ടല്‍ കേരള.ട്രോബോണ്‍.കോം മലബാര്‍ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെപി അബ്ദുസ്സലാം ദുബായില്‍ ഉത്ഘാടനം ചെയ്തു. മുന്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കെഎംസിസി, അല്‍റാഷിദ് സെന്റര്‍, എംഎസ്എസ്സ് മറ്റു വിവിധ മലയാളി സന്നദ്ധ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മുഴുവന്‍ ബ്രാന്‍ഡുകളും കമ്പനി വാറണ്ടിയോടൊപ്പം കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വീടുകളില്‍ ഡെലിവറി ചെയ്യുവാനുള്ള സംവിധാനങ്ങളുമായി കേരളത്തിലെ ഡിവിഷന്‍ ഒരുങ്ങി കഴിഞ്ഞതായി ഗ്രൂപ്പ്ചെയര്‍മാന്‍ അഷ്റഫ് അബുബക്കര്‍ അറിയിച്ചു. സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍പ്രിന്റര്‍, ക്യാമറ, ടിവി, ഫ്രിഡ്ജ്, എയര്‍കണ്ടീഷന്‍, മൈക്രോവേവ്, വാഷിംങ്മെഷിന്‍, ഫുഡ്പ്രോസസ്സര്‍, കുക്കിങ്ങ്റേഞ്ച്, ഇന്‍ഡക്ഷന്‍കുക്ക്, ഫിറ്റ്നസ്സൈക്കിള്‍, ട്രെഡ്മില്‍ , ഹെല്‍ത്ത്സപ്ലിമെന്റ്സ് തുടങ്ങി സാധാരണക്കാരന്റ് വീട്ടില്‍ ആവശ്യമായ എല്ലാ വസ്തുക്കളുടെയും ബൃഹത്തായ ശേഖരം കേരളട്രോബോണിലൂടെ നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പലപ്പോഴും നാട്ടില്‍ സമയാ സമയങ്ങളില്‍ കമ്പനികള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ട് ഡീലുകളും മറുനാടന്‍ മലയാളികള്‍ കാണാതെ പോവുകയാണ് പതിവ്, ഇതില്‍ നിന്നും വ്യത്യസ്തമായി ട്രോബോണ്‍ കേരള വിഭാഗം എല്ലാവിധ ഓഫറുകളും നിങ്ങളിലേക്കെത്തിക്കുന്നതോടൊപ്പം നാട്ടില്‍ നിന്നും ലഭിക്കാത്ത മറ്റു ആകര്‍ഷകമായ സൗജന്യ സമ്മാനങ്ങളും മലയാളികള്‍ക്കായി സമയാസമയം ഒരുക്കുന്നുവെന്നതും തങ്ങളുടെ പ്രത്യേകതയാണെന്ന് ട്രോബോണ്‍ ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ വി.സി.അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ വിശേഷ ദിവസങ്ങളില്‍ സ്വന്തക്കാര്‍ക്കായി പൂക്കളും കേക്കുകളും അത്പോലുള്ള ഉപഹാരങ്ങളും മറ്റും സമ്മാനമായി എത്തിക്കുവാനും കേരള ട്രോബോണിലൂടെ സാധിക്കും. കോഴിക്കോട് ആസ്ഥാനമാക്കി തങ്ങളുടെ ഓപ്പറേഷന്‍ സെന്ററും കൂടാതെ നാട്ടിലുള്ളവര്‍ക്കായുള്ള പ്രത്യേക കസ്റ്റമര്‍ സര്‍വ്വീസ് സെന്ററും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനി പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ദുബായ്. +97142288767, കേരള.+917593888855












Click it and Unblock the Notifications