കേരളത്തില്‍ വീണ്ടും കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരും; കെപി നൂറുദ്ധീന്‍
ദുബായ്: കേരളത്തില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്സ് സീനിയര്‍ നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ കെ.പി.നൂറുദ്ദീന്‍ പറഞ്ഞു. വികസന മുന്നേറ്റവും കരുണ്യ പ്രവര്‍ത്തനവും ഇത്രയേറെ നടത്തിയ സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മുഖ്യമന്ത്രി തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം നടത്തുന്ന കളളപ്രചരണം വില പോവില്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. കേന്ദ്രത്തില്‍ മോഡി സര്‍ക്കാറിന്റെ മോഡി കുറഞ്ഞു വരുകയും കോണ്‍ഗ്രസ്സ് അതിശക്തമായി തിരിച്ച് വരുകയാണെന്നും പ്രവാസികളെ തികച്ചും അവഹേളിക്കുന്നതിന് തുല്യമാണ് പ്രവാസി വകുപ്പ് ഇല്ലായ്മ ചെയ്തത്.

ഇന്‍ക്കാസ് ഷാര്‍ജ യൂനിറ്റ് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. സി.ആര്‍.ജി.നായര്‍, പുന്നക്കന്‍ മുഹമ്മദലി, അഡ്വ.വൈ.എ റഹിം, കെ.ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, ടി.എ.രവീന്ദ്രന്‍ അബ്രഹാം ജേക്കബ്ബ്, മാടായി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സുധീര്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications