Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലൂടെ അശ്ലീലദൃശ്യം;സൗദിയില്‍ അറസ്റ്റിലായ മലയാളി യുവാവിനെ വിട്ടയച്ചു

ഒരു മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചെന്ന് ആരോപിച്ച് മലയാളി യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.

റിയാദ്: ഫേസ്ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചെന്ന കുറ്റത്തിന് സൗദിയില്‍ അറസ്റ്റിലായ യുവാവിനെ നിരപരാധിത്വം തെളിഞ്ഞതോടെ വിട്ടയച്ചു. ഒരു മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചെന്ന് ആരോപിച്ച് മലയാളി യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവിന്റെ പേരിലുള്ള താമസാനുമതി രേഖയായ ഇഖാമ നമ്പറിലെടുത്ത ഇന്റര്‍നെറ്റ് വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് മറ്റാരോ ആണ് ഫേസ്ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇന്റര്‍നെറ്റ് കണക്ഷനെടുത്ത യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ നാടുകടത്താനുള്ള നീക്കത്തിനിടെയാണ് ജയില്‍ മോചനം സാധ്യമായത്.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍...

ഫേസ്ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചെന്ന കുറ്റം ആരോപിച്ചാണ് മലയാളി യുവാവിനെ പോലീസ് ഒരു മാസം മുന്‍പ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലദൃശ്യങ്ങളാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

പോലീസ് അറസ്റ്റ് ചെയ്തു...

പോലീസ് അറസ്റ്റ് ചെയ്തു...

യുവാവിന്റെ ഇഖാമ നമ്പര്‍ നല്‍കിയെടുത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് അശ്ലീലദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അശ്ലീലദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത് യുവാവായിരുന്നില്ല. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയെല്ലായിരുന്നു ദൃശ്യങ്ങള്‍ പങ്കുവെച്ചത്. തന്റെ പേരിലെടുത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് മറ്റാരോ ചെയ്ത പ്രവൃത്തിയാണ് യുവാവിന് വിനയായി മാറിയത്.

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍...

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍...

അറസ്റ്റ് ചെയ്ത് മലസ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന യുവാവിനെ നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീലിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുന്നത്. നിരപരാധിയായ യുവാവിന്റെ മോചനത്തിനായി ഇവര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടാണ് മോചനം സാധ്യമാക്കിയത്.

ജയിലില്‍ നിന്ന് മോചിതനായി...

ജയിലില്‍ നിന്ന് മോചിതനായി...

ഇന്റര്‍നെറ്റ് വൈഫൈ കണക്ഷന്‍ സ്വന്തം പേരിലായതാണ് മലയാളി യുവാവിനെ ജയിലിലെത്തിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിഭാഷകന്റെ സഹായത്തോടെ കോടതിയില്‍ തെളിയിക്കാനായതാണ് മലയാളി യുവാവിന്റെ മോചനം സാധ്യമാക്കിയത്. സൗദിയില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഇപ്പോള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+