Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളീയം കുടുംബ സംഗമം ദുബായില്‍ നടക്കും

ദുബായ്: ഇന്തോഅറബ് സാംസ്‌കാരിക കൂട്ടായ്മയായ കേരളീയം സംഘടിപ്പിക്കുന്ന കേരളീയം കുടുംബ സംഗമം ഇന്ന് (വെള്ളി) ദുബായില്‍ നടക്കും. ദുബൈ ഖിസൈസിലെ തുലിപ് റെസ്‌റ്റോറന്റിലാണ് പരിപാടികള്‍ അരങ്ങേറുകയെന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5 മണിക്ക് ബി.ജെ.പി നേതാവ് സി.കെ പത്മനാഭനാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി മുഖ്യാതിഥിയായിരിക്കും.

ഗനമേളയും കലാ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് കേരളീയം പ്രസിഡന്റ് ബി.പദ്മകുമാര്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ചന്ദ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508370835,0506339573 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

keraleeyam

വാര്‍ത്താ സമ്മേളനത്തില്‍ സി.കെ പത്മനാഭനും,മേജര്‍ രവിയും പങ്കെടുത്തു. സ്വയം സജ്ജരാവുക എന്ന പ്രതിരോധ തന്ത്രത്തിലൂന്നിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരെയും അക്രമിക്കുകയോ, കീഴ്‌പ്പെടുത്തുകയോ അല്ല ഇതിന്റെ ഉദ്ധേശമെന്നും മേജര്‍ രവി പറഞ്ഞു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ സ്വയം ചെറുതാക്കി കാണരുതെന്ന് സി.കെ പത്മനാഭനും അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+