ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു, കൊല്ലപ്പെട്ടത് തിരുവനന്തപുരം സ്വദേശി
മസ്‌ക്കറ്റ്: ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു.തിരുവനന്തപുരം തിരുമല സ്വദേശിയായ സത്യന്‍ (50) ആണ് കൊല്ലപ്പെട്ടത്. കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നു.
മസ്‌ക്കറ്റിലെ മത്രയില്‍ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ച ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്‍. സാധാരണ ഇരുപതിനായിരം റിയാല്‍ ഇദ്ദേഹം കൈവശം വയ്ക്കാറുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളികളാണ് മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications