കടയിലെത്തിയ ആൾ ഫോണുമായി കടന്നു കളഞ്ഞു: പിൻതുടർന്ന മലയാളിയ്ക്ക് ക്രൂരമർദ്ദനം, സംഭവം സൌദിയിൽ!!
റിയാദ്: മൊബൈൽ കടയിൽ നിന്ന് ഫോൺ അപഹരിച്ച് കടന്നുകളഞ്ഞയാളെ പിന്തുടർന്ന മലയാളിക്ക് ക്രൂര മർദ്ദനം. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് ഫോണുമായി മുങ്ങിയത്. ബത്ഹയിലാണ് സംഭവം. കള്ളൻ ഫോണുമായി ഓടിയതോടെ ഇയാളെ പിന്തുടർന്ന് എത്തിയ മലയാളി ഈ സംഘം സഞ്ചരിച്ച വണ്ടിക്ക് സമീപത്ത് എത്തിയ ശേഷം ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ ആക്രമിച്ച ശേഷം സംഘം രക്ഷപ്പെട്ടത്.
ഇയാൾ അടുത്തെത്തിയതോടെ വാഹനം മുന്നോട്ടെടുത്ത സംഘം റോഡിലൂടെ മലയാളിയെ അരകിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജനങ്ങൾ വാഹനത്തെ പിന്തുടർന്നെത്തിയതോടെ രക്ഷപ്പെടുന്നതിനായി ഈ സംഘം മലയാളിളെ നടുറോട്ടിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഈ സംഭവങ്ങൾക്കിടെ വാഹനത്തിലുണ്ടായിരുന്നവർ ഇദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. മർദ്ദനത്തിൽ നെഞ്ചിനും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ പോലീസ് സ്ഥലത്തെത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

തന്നെ ഉപദ്രവിച്ച സംഘത്തിൽ നാല് പേരാണ് ഉണ്ടായിരുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. സംഭവം കണ്ടുനിന്നവർ വാഹനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളുടെ സംഘം ഫോണുമായാണ് രക്ഷപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications