Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി: മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ മലയാളിയ്ക്ക് വധശിക്ഷ, കനിവ് കാത്ത് കുടുംബം

അബുദാബി: മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ മറ്റൊരു മലയാളിയ്ക്ക് അബുദാബിയില്‍ വധശിക്ഷ. തിരുവനന്തപുരം ആറ്റിങ്ങള്‍ പുറമ്പച്ചാനി ഹൗസില്‍ സന്തോഷിനെയാണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കോട്ടയം കറുകച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ ചമ്പക്കര സുബിന്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. സുബിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ സന്തോഷിനെ മോചിപ്പിയ്ക്കും.

2011 ജൂലൈ 29നാണ് സംഭവം നടക്കുന്നത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നും ഇതില്‍ സന്തോഷ് നിരപരാധിയാണെന്നുമാണ് കുടുംബത്തിന്റെ വാദം. അബുദാബിയില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്ത് വരികയായിരുന്ന സന്തോഷ് കേസുമായി ബവന്ധപ്പെട്ട് താമസസ്ഥലത്ത് വച്ചാണ് അറസ്റ്റിലാകുന്നത്.

Crime

കൊല്ലപ്പെട്ട സുബിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ സന്തോഷിന് രക്ഷപ്പെടാനാകൂ. സന്തോഷിന്റെ നിരപരാധിത്വം കോടതിയെ ബോധിപ്പിയ്ക്കാന്‍ ഭിഭാഷകന് കഴിയാതെ വന്നതാണ് തിരിച്ചടിയായത്. സന്തോഷിന്റെ ഭാര്യ റിയ സുബിന്റെ കുടുംബത്തെ വിളിച്ചപ്പോള്‍ നഷ്ടപരിഹാരമായി 50ലക്ഷം രൂപ നല്‍കിയാല്‍ മാപ്പ് നല്‍കാമെന്നായിരുന്നു മറുപടി. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത സന്തോഷിന്റെ കുടുംബത്തിന് ഈ പണം കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. സന്തോഷിന്റെ വരുമാനം കൂടി നിലച്ചതോടെ റിയ ട്യൂഷനെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ സന്തോഷിന് രക്ഷപ്പെടാനാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+