അബുദാബിയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തില്‍ മരിച്ചു
അബുദാബി: നാട്ടിലേക്ക് പുറപ്പെടാനായി എത്തിയ മലയാളി അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരില്‍ എം.പി.ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ഫിലിപ്പ് (മോന്‍ 55) ആണ് മരിച്ചത്. വിമാനത്താവളത്തില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകളുടെ എല്‍എല്‍ബി പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്കു പോകാനായാണ് ജോര്‍ജ് ഫിലിപ്പ് വിമാനത്താവളത്തിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ദുബായ് അല്‍ അഖില ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് എം.പി.ജോര്‍ജ് ദീര്‍ഘകാലം എന്‍എംഡിസി യില്‍ ജോലിചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം പള്ളം തുണ്ടത്തില്‍ ഐവിയാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന്‍, ലെസ്ലി.












Click it and Unblock the Notifications