റംസാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം; കര്‍ശന നിര്‍ദേശങ്ങളുമായി കെ.എച്ച്.ഡി.എ
ദുബായ്: വ്രതമനുഷ്ഠിച്ചു കൊണ്ടു തന്നെ കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം സ്‌കൂളുകള്‍ ഒരുക്കണമെന്ന് ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കടുത്ത ചൂടിലാണ് ഇത്തവണ റംസാന്‍ കടന്നു വരുന്നത്.
അത്‌കൊണ്ടു തന്നെ വ്രതാമനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് പ്രയാസം നേരിടുന്ന പ്രവര്‍ത്തികള്‍ കുട്ടികളെ കൊണ്ടുചെയ്യിക്കരുതെന്നും കെ.എച്ച്.ഡി.എ നിര്‍ദേശത്തില്‍ പറയുന്നു. വേനലവധി ആരംഭിക്കുന്നതിനു രണ്ടാഴ്ച മുമ്പേ റംസാന്‍ ആരംഭിക്കുന്നതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 8.30 നു ആരംഭിക്കുന്ന ക്ലാസുകള്‍ 1.30 അവസാനിപ്പിക്കും.

ചൂടില്‍ കുട്ടികളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയോ, ശാരീരിക ക്ഷീണം അനുഭവിക്കുന്ന കളികളില്‍ ഏര്‍പ്പെടുത്തുകയോ ചെയ്യരുത്. വ്രതമനുഷ്ഠിക്കാത്ത കുട്ടികള്‍ക്ക് ഭക്ഷണ പാനിയങ്ങള്‍ ഉപയോഗിക്കുന്നത് പ്രതേക സ്ഥലങ്ങളിലേക്ക് പരിമിതിപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് റംസാന്‍ ഗള്‍ഫില്‍ കടുത്ത ചൂടനുഭവിക്കുന്ന ജൂണ്‍ മാസത്തില്‍ കടന്നു വരുന്നത്.












Click it and Unblock the Notifications