കാന്‍സറിന് കാരണമാകുമെന്ന് മുന്നറിയിപ്പ്, യുഎഇ കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിരോധിക്കുന്നു?
ദുബായ്: ഇറ്റാലിയന്‍ കമ്പനിയായ ഫെറെറോയുടെ കിന്‍ഡര്‍ ചോക്കലേറ്റുകള്‍ യുഎഇയില്‍ നിരോധിയ്ക്കാന്‍ സാധ്യത. അര്‍ബുദത്തിന് കാരണമായേക്കാവുന്ന മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍ കൂടിയ അളവില്‍ ചോക്കലേറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്.
ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്പ്പന്നങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി ഡോ ഹാഷിം അല്‍ നുഐമി അറിയിച്ചു. കിന്ററിന്റെ 20 ഉത്പ്പന്നങ്ങളില്‍ മൂന്നെണ്ണത്തിലാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്.

കിന്‍ഡര്‍ റീഗല്‍ ചോക്കലേറ്റ് ബാര്‍, ലിന്റ് ഫിയോറിറ്റ നൂഗത് മീനീസ്, മറ്റൊരു ജര്‍മ്മന്‍ ഉത്പ്പന്നം എന്നിവയിലാണ് മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോ കാര്‍ബണിന്റെ അംശം കൂടുതല്‍ കണ്ടെത്തിയത്. ദുബായ് നഗരസഭ, അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി എന്നിവയുടെ ലാബോറട്ടറികളിലാണ് പരിശോധന നടത്തുന്നത്. ഫലം എതിരാണെങ്കില്‍ യുഎഇ വിപണിയില്‍ നിന്നും ഉത്പ്പന്നങ്ങള്‍ പിന്‍വലിയ്ക്കുമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി ഫെറെറോ കമ്പനി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications