ബുർജ് ഖലീഫക്ക് മുന്നില്‍ കെഎല്‍ രജിസ്ട്രേഷന്‍ റേഞ്ച് റോവർ; എങ്ങനെയെത്തി, ചില്ലറക്കാരനല്ല ദിലീപ്
ബുർജ് ഖലീഫയില്‍ ഫ്ലാറ്റ് സ്വന്തമാക്കിയ ഏക മലയാളിയാണ് എടപ്പാള്‍ സ്വദേശിയാണ് ദിലീപ്. നിർമാണത്തൊഴിലാളിയായി യുഎഇയില്‍ എത്തി ഇന്ന് ലോകം അറിയുന്ന ബിസിനസുകാരനായി വളർന്ന ദിലീപ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നൊരു ആഡംബര കാറായ റേഞ്ച് റോവർ ദുബായിലെത്തിച്ച് ബുർജ് ഖലീഫയ്ക്ക് മുമ്പില്‍ പാർക്ക് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ദിലീപ്.
'വീട്ടിൽ നിന്ന് വലിയൊരു യാത്രയായിരുന്നു. കേരളത്തിൽ നിന്നുള്ള നമ്മുടെ പഴയ റേഞ്ച് റോവർ നമ്മളെ സന്ദർശിക്കുകയാണ്. അവളെ കാഴ്‌കൾ കാണിക്കുന്നതിന്റെതിരക്കിലാണ് ഞങ്ങൾ. 2011 മുതൽ അവൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്' കേരള രജിസ്ട്രേഷനുള്ള റേഞ്ച് റോവർ ബുർജ് ഖലീഫയ്ക്ക് മുന്നില്‍ പാർക്ക് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ട് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദിലീപ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇതിനോടകം 26000 ലൈക്കുകൾ നേടുകയും ചെയ്തു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. 2011 ല്‍ യുകെയില്‍ വെച്ചാണ് ഈ വാഹനം സ്വന്തമാക്കുന്നതെന്നും അവിടെ നിന്നാണ് കേരളത്തിലേക്ക് കയറ്റി അയക്കുന്നത്. പതിമൂന്ന് വർഷത്തോളം അവിടെയായിരുന്നു. അതിന് ശേഷമാണ് വാഹനം ദുബായിലേക്ക് എത്തിക്കുന്നതെന്നും ദിലീപ് പറയുന്നു.
അതേസമയം, 900 ദിർഹം രൂപ ശമ്പളത്തിന് ദുബായില്‍ എത്തി പിന്നീട് തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച വ്യക്തിയാണ് പ്രോപ്പർട്ടി ഡവലപ്പറായ ദിലീപ് ദിലീപ്. ദുബായിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിൽ വില്ല സ്വന്തമാക്കിയ ആദ്യ യുവ ഇന്ത്യക്കാരന്‍ കൂടിയാണ് ഇദ്ദേഹം. ഗോള്‍ഫ് ക്ലബ്ബില്‍ അംഗത്വം നേടുന്നതിന് ഗോള്‍ഫ് പഠിച്ച് തുടങ്ങിയ ദിലീപ് പിന്നീട് രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഗോൾഫ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു.
ഐപിഎല്ലില്‍ കേരളത്തിന്റെ ടീമായിരുന്ന കേരള ടസ്കേഴ്സിന്റെ ഉടമകളില്‍ ഒരാളുമായിരുന്നു ദിലീപ്. ബുർജ് ഖലീഫയ്ക്ക് മുന്നില്‍ പാർക്ക് ചെയ്ത് വൈറലായ റേഞ്ച് റോവർ മാത്രമല്ല ദിലീപിന് സ്വന്തമായിട്ടുള്ളത്. കോടികള്‍ വിലമതിക്കുന്ന 12 അത്യാഢംബര കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ കോടികള്‍ വിലയുള്ള വാച്ചുകള്‍ മുതല്‍ ലോകോത്തര കായിക താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ബൂട്ടുകൾ, ബാറ്റുകൾ തുടങ്ങി വിലമതിക്കാനാവാത്ത ഒട്ടനവധി വസ്തുകളും ദിലീപിന്റെ കൈവശമുണ്ട്.
ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകത്തിലെ അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് എന്നിവരുടെ ബൂട്ട്, , ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റ്, ലോക കാറോട്ട ജേതാക്കളായ മൈക്കൽ ഷുമാക്കറുടെയും മാക്സ് വെർസ്റ്റപ്പന്റെയും ഹെൽമറ്റ് തുടങ്ങിയവയും ദിലീപിന്റെ കൈവശമുള്ള അമൂല്യ വസ്തുക്കളാണ്.












Click it and Unblock the Notifications