കെഎം അബ്ബാസിനും നാസര്‍ ബേപ്പൂരിനും വനിതയ്ക്കും മാധ്യമ പുരസ്‌കാരം
ദുബായ്: കെഎംസിസി ദുബായ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരത്തിന് സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെഎം അബ്ബാസ്, അമ്യത ടിവി മിഡിലീസ്റ്റ് ബ്യൂറോചീഫ് നാസര്‍ ബേപ്പൂര്‍, റെഡ് എഫ് എം ന്യൂസ് പ്രസന്റര്‍ വനിത വിനോദ് എന്നിവര്‍ അര്‍ഹരായി.

പത്ര, ദ്യശ്യ, ശ്രവ്യ മേഖലകളിലെ മികവിനാണ് അവാര്‍ഡ്. യുഎഇ ദേശീയദിനാഘോഷ സമാപന സമ്മേളനത്തില്‍ ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
തുടര്‍ച്ചയായി ഇതു അഞ്ചാം വര്‍ഷമാണ് കെഎംസിസി ദുബായ് കമ്മിറ്റി മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡു നല്‍കി ആദരിക്കുന്നത്.












Click it and Unblock the Notifications