കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറുന്ന കണ്ണൂര്‍ : അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 8ന്

Google Oneindia Malayalam News

ദുബായ്: കണ്ണൂര്‍ ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മാറുന്ന കണ്ണൂര്‍ വികസനവും സാമൂഹ്യ ക്ഷേമവും വിഷയത്തില്‍ ജനുവരി 8 നു ദുബായില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലാ കെഎംസിസി യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുന്‍ കേന്ദ്ര മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ കെ സി വേണുഗോപാല്‍ എം പി, കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഐ എ എസ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ വ്യവസായ രംഗത്തുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ദുബായ് വുമന്‍സ് അസോസിയേഷനിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍ നടക്കുക. യു എ യിലെ കണ്ണൂര്‍ ജില്ലക്കാരുടെ ഒത്തുചേരലിന് സെമിനാര്‍ വേദിയാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

kmcc

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എ സി ഇസ്മായില്‍, ടി പി മഹമൂദ് ഹാജി, ഉസ്മാന്‍ തലശ്ശേരി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, റയീസ് തലശ്ശേരി (രക്ഷാധികാരികള്‍), ഒ.മൊയ്തു (ചെയര്‍മാന്‍), സൈനുദ്ധീന്‍ ചേലേരി (ജനറല്‍ കണ്‍വീനര്‍), വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍ ജനറല്‍ കണ്‍വീനര്‍മാരായി, കെ ടി ഹാഷിം ഹാജി, ശംസുദ്ധീന്‍ കൂത്തുപറമ്പ (പ്രോഗ്രാം), എ സി ഇസ്മായില്‍, ടി പി അബ്ബാസ് ഹാജി,ഡോ.ഷാനിദ് ഉസ്മാന്‍, പി കെ ഇസ്മായില്‍ (ഫിനാന്‍സ്), എന്‍ യു ഉമ്മര്‍ കുട്ടി, ടി പി നാസര്‍, അലി കോയിപ്ര (റിസപ്ഷന്‍), രഗ്ദാദ് മൂഴിക്കര, ഹുസൈന്‍ അള്ളാ0കുളം (കോര്‍ഡിനേഷന്‍), ഫൈസല്‍ മാഹി, മുനീര്‍ ഐക്കൊടിച്ചി(അഡ്മിനിസ്‌ട്രേഷന്‍), ഇസ്മായില്‍ എലാംകോട്, ഇബ്രാഹിം ഇരിട്ടി, ശരീഫ് പെരുമളാബാദ് (പ്രചാരണം), നൂറുദ്ദീന്‍ മണ്ടൂര്‍, സിദ്ധീഖ് മരുന്നന്‍ (സാംസ്‌കാരികം), കെ വി ഇസ്മായില്‍ ഹാജി, നസീര്‍ പാനൂര്‍ (മീഡിയ), അന്‍സാരി കെ പി, ഫാറൂഖ് കല്ല്യാശ്ശേരി (സ്‌റ്റേജ് ആന്‍ഡ് ഓഡിറ്റോറിയം), അയൂബ് പടേന, സമീര്‍ വേങ്ങാട് (വളണ്ടിയര്‍), ഷറഫുദ്ദീന്‍ ഇരിട്ടി, ഷൌക്കത്ത് കണ്ണൂര്‍ (ട്രാന്‍സ്‌പോര്‍ട്ട്), സൈനുദ്ധീന്‍ തങ്ങള്‍, ഹമീദ് ഹാജി പയ്യന്നൂര്‍ (ഫുഡ് ആന്‍ഡ് ബീവറേജസ്) എന്നിവരെ തെരഞ്ഞെടുത്തു.

English summary
KMCC conducting seminar on the subject of 'Marunna Kannur" (Changing the Kannur)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X