പ്രളയം: കേരളത്തിനു വേണ്ടി സമാഹരിച്ച സാധനങ്ങൾ ദുബായിൽ നിന്നും കേരളത്തിലേക്ക് അയച്ചു
പ്രളയം: കേരളത്തിനു വേണ്ടി സമാഹരിച്ച സാധനങ്ങൾ ദുബായിൽ നിന്നും കേരളത്തിലേക്ക് അയച്ചു
ദുബായ്: കേരളത്തിത്തിലെ പ്രളയ ബാധിതർക്കായി ദുബായ് കെഎംസിസി എമിരേറ്റ്സ് റെഡ്ക്രസന്റ്നു വേണ്ടി പ്രത്യേഗം സമാഹരിച്ച 15000 കി.ഗ്രാം സാധന സാമഗ്രികൾ നാട്ടിലെത്തിക്കുന്നതിനായി യു.എ.ഇ റെഡ് ക്രെസെൻറിന് കൈമാറി. ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ സാധന സാമഗ്രികളുടെ പേര് വിവരണ പട്ടിക അടങ്ങുന്ന രേഖ ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.കെ.അൻവർ നഹ യു.എ.ഇ.റെഡ്ക്രസന്റ് ഡയരക്ടർ മുഹമ്മദ് അബ്ദുല്ല അൽ സർഊനിക്ക് കൈമാറി.

റെഡ്ക്രെസന്റ് വളണ്ടിയർ വിഭാഗം തലവൻ റഷീദ് അലി സഹീദ് അൽ യമ്മാനി, ദുബായ് കെ.എം.സി.സി ഭാരവാഹികളായ ആവയിൽ ഉമ്മർ, എം.എ.മുഹമ്മദ് കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കർ,ആർ.ശുക്കൂർ, എൻ.കെ.ഇബ്രാഹീം, വളണ്ടിയർ വിംഗ് കൺവീനർ മുസ്തഫ വേങ്ങര, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications