Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലു പതിറ്റാണ്ടിന്റെ നിറവില്‍ അബ്ബാസലിക്ക് ഹൃദ്യമായ യാത്രയപ്പ് നല്‍കി

ദുബായ്: നാലു പതിറ്റാണ്ട് കാലത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി യുടെ മുതിര്‍ന്ന നേതാവ് എം.അബ്ബാസലിക്ക് ചങ്ങരംകുളം മേഖല കെ.എം.സി.സി യു.എ.ഇ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നല്‍കി.

ചന്ദ്രിക റീഡേര്‍സ് ഫോറം മുതല്‍ കെ.എം.സി.സി യുടെ ഭാഗമാകുകയും രണ്ടു തവണ ദുബായ് കെ.എം.സി.സി സംസ്ഥാന ഭാരവാഹി സ്ഥാനം വഹിക്കുകയും ചെയ്ത കാലയളവിലെ സഹപ്രവര്‍ത്തകരുടെ സംഗമ വേദി കൂടിയായിരുന്നു യാത്രയപ്പ് പരിപാടി.

kmcc

യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍ ചങ്ങരംകുളം മേഖല കെ.എം.സി.സി യുടെ ഉപഹാരം എം.അബ്ബാസലിക്ക് സമര്‍പ്പിച്ചു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ സംഗമം ഉദ്ഘാടനം ചെയ്തു. എ.എം. ഹമീദ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, യുസുഫ് മാസ്റ്റര്‍, പി.ടി സൈത് മുഹമ്മദ്, മുസ്തഫ തിരൂര്‍, സാദിഖ് നെച്ചിക്കല്‍, ഇസ്മായില്‍ ഏറാമല, അബ്ദുള്‍ഖാദര്‍ അരിപ്പാബ്രാ, ആര്‍.ശുക്കൂര്‍, കെ.ടി ഹാഷിം ഹാജി,പി.വി നാസര്‍, അബൂബക്കര്‍ ബി.പി അങ്ങാടി, മുബാറക്ക് കോക്കൂര്‍, ആഷിക് നന്നംമുക്ക്, ടി.വി നസീര്‍, ഫാറൂഖ് കോക്കൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്രാഹിംകുട്ടി കഴിഞ്ഞാലില്‍ സ്വാഗതവും, ഹമീദ് ചെറുവല്ലൂര്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+