ദുബായ് കെ.എം.സി.സി ലീഗല്‍ അദാലത്ത് വെള്ളിയാഴ്ച നടക്കും
ദുബായ് : ദുബായ് കെ.എം.സി.സി ലീഗല്‍ അദാലത്ത് വെള്ളിയാഴ്ച നടക്കും.നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കെ.എം.സി.സി ലീഗല്‍ അദാലത്ത് നടത്തുന്നത്.
കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലീഗല്‍ അദാലത്ത് ഇത്തവണ (20/03/2015) വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം ഇതനുസരിച്ച് സൗജന്യമായി പ്രവാസികള്‍ക്ക് ലഭിക്കും. പേര്‍ രജിസ്റ്റര്‍ ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ 04 2727773 ബന്ധപെടുക












Click it and Unblock the Notifications