ദുബായ് കെഎംസിസി മൈ ഡോക്ടര്‍ പരിപാടി വെള്ളിയാഴ്ച
ദുബായ്: സംസ്ഥാന കെഎംസിസിയുടെ ഹെല്‍ത്ത് വിഭാഗമായ 'മൈ ഡോക്ടര്‍’ ദേര അബീര്‍ അല്‍നൂര്‍ പോളിക്ലീനിക്കുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ സന്പൂർണ്ണ രോഗ നിര്‍ണയ ക്യാന്പും ബോധവല്‍ക്കരണവും 'ഹെല്‍ത്ത്&ഫിറ്റ്നസ് ഫെയര്’ (23/03/2018) മാര്‍ച്ച് 23 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ദേര ഫിര്‍ജ്മുറാര്‍ അല്‍നൂര്‍ പോളിക്ലീനിക്കില്‍ വെച്ച് നടക്കുന്നതാണ്.

ടോട്ടല്‍ കൊളസ്ട്രോള്‍, ക്രിയാറ്റീന്‍(കിഡ്നി), എസ്.ജി.പി.ടി(ലിവര്‍), പ്രമേഹം, രക്ത സമ്മര്‍ദ്ദം, അമിത വണ്ണം, യൂറിന്‍ പരിശോധന, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധന, ബോധവല്‍ക്കരണം, പ്രതിരോധം, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സൗജന്യ ഇ.സി.ജി തുടങ്ങി സന്പൂർണ്ണ രോഗ നിര്‍ണയ ക്യാന്പായിരിക്കും ലഭ്യമാകുക എന്ന് കെ.എം.സി.സി ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍,ജന:കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ സൗജന്യ ക്യാന്പ് ലഭ്യമാകൂ. രജിസ്റ്റര്‍ ചെയ്യാന്‍ വിളികേണ്ട നന്പർ 04 2727773 , 050 6983157












Click it and Unblock the Notifications