സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായ്: 44ാംമത് യു.എ.ഇ ദേശീയ ദിനഘോഷത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി മൈ ഡോക്ടര്‍ വിഭാഗം ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് (13/11/2015) വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും.

ജനറല്‍ മെഡിസിന്‍, മറ്റു സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടേയും പരാ മെഡിക്കല്‍ സ്റ്റാഫിന്റയും പ്രശസ്ത ന്യൂറോളജിസ്റ്റിന്റെയും സേവനം ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മൈ ഡോക്ടര്‍ വിഭാഗം ചെയര്‍മാന്‍ ആര്‍.ശുകൂര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 042727773


Click it and Unblock the Notifications