ക്ലീന്‍ അപ്പ് ദി വേള്‍ഡ് പ്രോഗ്രാം കെഎംസിസി പങ്കാളികളാകും
കെ.എം.സി.സി അല്‍ ബറാഹ ഓഫീസ്, നായിഫ് റോഡ് വെസ്റ്റ് ഹോട്ടല്‍ സമീപം എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ദുബായ്: യു.എ.ഇയുടെ 45മത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി ദുബായ് മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് ഈ മാസം പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് അല്‍ ഖൂസ് ഇന്റസ്ട്രിയല്‍ ഏരിയ2 (ആസ്‌കോണ്‍ ഏരിയ) വെച്ച് ക്ലീന്‍ അപ്പ് ദി വേള്‍ഡ് പ്രോഗ്രാം നടത്തെപ്പെടും. ഇതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത കണ്‍വന്‍ഷന്‍ ക്ലീന്‍ അപ്പ് ദി വേള്‍ഡ് വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ: സാജിദ് അബൂബക്കര്‍ പരിപാടി വിശദീകരിച്ചു. ക്ലീന്‍ അപ്പ് ദി വേള്‍ഡ് പ്രോഗ്രാം വമ്പിച്ച വിജയമാക്കുവാന്‍ മുഴുവന്‍ സംസ്ഥാനജില്ലാമണ്ഡലം ഭാരവാഹികളും നിര്‍ബന്ധമായും ഈ സേവനത്തില്‍ പങ്കാളികളാവണം എന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു. പങ്കെടുക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും രാവിലെ 6.45ന് വാഹനം പുറപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിച്ചേരണമെന്നും, 7 മണിക്ക് വാഹനം പുറപ്പെടുന്നതുമാണ്.

കെ.എം.സി.സി അല്‍ ബറാഹ ഓഫീസ്, നായിഫ് റോഡ് വെസ്റ്റ് ഹോട്ടല്‍ സമീപം എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജന:കണ്‍വീനര്‍ ഷഹീര്‍ കൊല്ലം സ്വഗതവും ക്ലീന്‍ അപ്പ് ദി വേള്‍ഡ് ക്യാപ്റ്റന്‍ മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെ പറയുന്ന അതാത് ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടെണ്ടതാണ്.
ടി.ആര്‍ ഹനീഫ0552797644 (കാസര്‍ഗോഡ്), ഷറഫുദ്ദീന്‍ ഇരിട്ടി0554338667 (കണ്ണൂര്‍), പി.കെ ജമാല്‍0506748799(കോഴിക്കോട്),ഇ.ആര്‍ അലി മാസ്റ്റര്‍0502580648(മലപ്പുറം),നൗഷാദ് കോറോത്ത്0552601155 (വയനാട്), മുഹമ്മദ് അലി ചളവറ0551154585 (പാലക്കാട്, ആര്‍.വി.എം മുസ്തഫ0504986080 (തൃശൂര്‍),ശുക്കൂര്‍0554608056(എറണാകുളം), മുജീബ് റഹ്മാന്‍0558252692 (ആലപ്പുഴ), പി.എസ് ഷംനാസ്0558752507(കോട്ടയം), ഷാഫി കോറോത്ത്0523721385(ഇടുക്കി), ഹബീബ് മുഹമ്മദ്0507159422 (കൊല്ലം),നസീര്‍ ചന്നാന്‍കര0503789456(തിരുവനന്തപുരം)












Click it and Unblock the Notifications