Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.എം.സി.സിയുടെ സംഘടകത്വം മാതൃകാപരം: സൈതലവി മാസ്റ്റര്‍

ദുബൈ: ദുബൈ കെ.എം.സി.സിയുടെ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ മാത്രമല്ല അവരുടെ സംഘാടകത്വവും ഇതര സംഘടനകള്‍ മാത്രകയാകേണ്ടതാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി.സൈതലവി മാസ്റ്റര്‍ അഭിപ്രായപെട്ടു.

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ പ്രവര്‍ത്തകസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകള്‍ ആദ്യാവസാനം വരെ വീക്ഷിച്ച അദ്ദേഹം ചര്‍ച്ചകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു എന്നും ഇത്തരം ചര്‍ച്ചകള്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഒരു മുതല്‍കൂട്ടാവുമെന്നും കൂട്ടിച്ചേര്‍ത്തു.

dubai-kmcc

ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന:സെക്രട്ടറി പി.വി നാസര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി കരീം കാലടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പതിനാറു മണ്ഡലത്തിലെ പ്രസിഡന്റ്, ജന:സെക്രട്ടറിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജില്ലാ നേതാക്കളായ മുസ്തഫ വേങ്ങര, ഒ.ടി സലാം, കെ.പി.എ സലാം, ഹംസ കവുണ്ണിയില്‍, ജമാല്‍ മഞ്ചേരി, ജലീല്‍ കൊണ്ടോട്ടി, വി.കെ റഷീദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി നിഹ്മതുള്ള മങ്കട സ്വാഗതവും ഇ.ആര്‍ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+