കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.എ അബ്ബാസ് ഹാജിയുടെ നിര്യാണത്തില്‍ കെഎംസിസി അനുശോചനം രേഖപ്പെടുത്തി

Google Oneindia Malayalam News

ദുബായ്: സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യവും കെ.എം.സി.സി.യുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനും ദുബായ് കെ.എം.സി.സി.യുടെ ഇന്ന് കാണുന്ന വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ നേതാവുമായ പി.എ. അബ്ബാസ് ഹാജിയുടെ വേര്‍പാടില്‍ ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി കെഎംസിസി അറിയിച്ചു. വെള്ളി രാത്രി 7.30ന് ദുബൈ കെ.എം.സി.സി. അല്‍ ബറാഹ ആസ്ഥാനത്ത് പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം നടന്നു.

dubaikmcc

തുടര്‍ന്നു നടന്ന അനുശോചന യോഗത്തില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ: പുത്തൂര്‍ റഹ്മാന്‍, സൂപ്പി പാതിരിപ്പറ്റ, യഹിയ തളങ്കര, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ തുടങ്ങി കേന്ദ്ര സംസ്ഥാന നേതാക്കളും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നായകരും സംബന്ധിച്ചു.

English summary
KMCC's condolence on PA Abbas Haji death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X