Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിക്കുന്നു

ദുബായ്: കെ.എം.സി.സി വനിതാ വിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഡേ2015 (18/12/2015) വെള്ളിയാഴ്ച ദുബായ് സാബീല്‍ പാര്‍ക്കില്‍ വെച്ച് നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിവിധ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മണിക്ക് മുന്‍പ് കറാമയിലെ സാബീല്‍ പാര്‍ക്കില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ അവരുടെ പ്രായം തെളിയിക്കുന്നതിന് എമിരേറ്റ്‌സ് ഐ.ഡി അല്ലെങ്കില്‍ പാസ്‌പ്പോര്‍ട്ട് കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്.

kmcc

മെഹ്ഫിലെ റബീഅ് സംഘടിപ്പിക്കുന്നു..

ദുബായ്: പ്രവാചകന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി. സംസ്ഥാന മതകാര്യ വിഭാഗത്തിന് കീഴില്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 6മണി മുതല്‍ മെഹ്ഫിലെറബീഅ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം, പ്രവാചക ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പ് ക്വിസ്സ്മത്സരം, മൗലിദ് പാരായണസദസ്സ്, എന്നിവ നടത്തപ്പെടും. പരിപാടിയുടെ വിജയത്തിനായി ചേര്‍ന്നയോഗത്തില്‍ മതകാര്യവകുപ്പ് ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ഹാജി, അധ്യക്ഷതവഹിച്ചു.

പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ റഫീഖ് കൂത്തുപറമ്പ്, ഹമീദ് ചെറവന്നൂര്‍, പി.ടി.എം. വില്ലൂര്‍, എന്നിവരെ ചുമതലപ്പെടുത്തി. ദുബായ് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, സാജിദ്‌കോറോത്ത്, ശരീഫ്ഹുദവി, ഉമ്മര്‍കോയ, ബീരാന്‍ ബാഖവി, അബൂബക്കര്‍ ബി.പി.അങ്ങാടി, എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഷറഫുദ്ദീന്‍ ഹുദവി സ്വാഗതവും അന്‍വറുല്‍ഹുദവി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+