Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിത രുചിയുമായി 'ഷവര്‍മ' നടന്‍ കൊച്ചുപ്രേമന്‍ പ്രധാന റോളില്‍

ദുബായ്: പച്ചയായ ഗള്‍ഫ് ജീവിതത്തിന്റെ രുചിയുമായി ഹ്രസ്വ ചിത്രം 'ഷവര്‍മ'യുടെ ചിത്രീകരണം ഷാര്‍ജയിലെ കല്‍ബയില്‍ പൂര്‍ത്തിയായി. ചലച്ചിത്ര നടന്‍ കൊച്ചു പ്രേമന്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'വാലെ പാര്‍ക്കിങ്', 'സ്‌പൈ മേറ്റ്‌സ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവാസി കലാകാരന്‍ ജിമ്മി ജോസഫ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലിന്റേതാണ് രചന.

മാനു എന്ന ഷവര്‍മ മേയ്ക്കറായ യുവാവിന്റെ സ്വപ്നങ്ങളുടെയും അത് സാക്ഷാത്കരിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളുടെയും കഥ രസകരമായ സംഭവ വികാസങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഷവര്‍മ കടയുടമയായ ഹാജിക്ക എന്ന രസികന്‍ കഥാപാത്രത്തെയാണ് കൊച്ചുപ്രേമന്‍ അവതരിപ്പിക്കുന്നത്. മാനുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് എപ്പോഴും വിലങ്ങു തടിയാകുന്ന ഈ കഥാപാത്രത്തെ തന്റേതായ മാനറിസങ്ങളിലൂടെ കൊച്ചുപ്രേമന്‍ ഉജ്വലമാക്കുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഹാജിക്കയെന്ന് ചിത്രീകരണത്തിന് ശേഷം നടന്‍ പറഞ്ഞു. ഈറ്റപ്പുലിയെ പോലെ നില്‍ക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ നന്മ സൂക്ഷിക്കുന്ന ഹാജിക്ക പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

kochupreman

വിദേശത്ത് വന്ന് ടെലിഫിലിമിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമാണ്. തുടക്കം ഗംഭീരമായതില്‍ വളരെ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു. അബുദാബിയില്‍ ജോലി ചെയ്യുന്ന സ്വദേശി കലാകാരന്‍ ഹാലിം ഖായദും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അബുദാബിയിലെയും ദുബായിലെയും നാടക കലാകാരന്മാരാണ് മറ്റു റോളുകളില്‍ അഭിനയിക്കുന്നത്. മാനുവിനെ അവതരിപ്പിക്കുന്നത് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ഗേജ്' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ കബീര്‍ അവ് റാന്‍.

പ്രവീണ്‍ ഇന്ദുകുമാര്‍, ബിജു കിഴക്കനേല, കെ.എം.ഇര്‍ഷാദ്, അബാദ് ജിന്ന, ബിന്നി ടോമി, രമ്യ നിഖില്‍ എന്നിവരും ഷവര്‍മയില്‍ വേഷമിട്ടു. ബിജിഎം-സൗണ്ട് ഡിസൈന്‍: സജാദ് അസീസ്, എഡിറ്റിങ്‌വിഎഫ്എക്‌സ്: ജിമ്മി ജോസഫ്, ടൈറ്റില്‍-പോസ്റ്റര്‍ ഗ്രാഫിക്‌സ്: സുധീര്‍, ഫോട്ടോഗ്രഫി: ജിബി ജേക്കബ്. അസി.ക്യാമറമാന്‍: വിമല്‍ കുമാര്‍. സ്വദേശികളായ അഹമ്മദ് അല്‍ റുമൈതി, ഹംദാന്‍ ബിന്‍ മനാ അല്‍ ഉതൈബ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ ജിമ്മി ജോസഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+