സൗദിയില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു; ജോലിക്കിടെയായിരുന്നു മരണം
മുപ്പത് വര്‍ഷമായി ഇദ്ദേഹം സൗദിയില്‍ ജോലി ചെയ്ത് വരികയാണ്. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്.
റിയാദ്: ജോലിക്കിടെ കൊല്ലം സ്വദേശി സൗദിയില്‍ കുഴഞ്ഞു വീണുമരിച്ചു. സൗദി അറേബിയയിലെ സകാക്കയിലാണ് സംഭവം. കൊല്ലം അയത്തില്‍ ലക്ഷ്മിവിളാകം പുരയിടത്തില്‍ വിക്ടര്‍ (53) ആണ് മരിച്ചത്.
മുപ്പത് വര്‍ഷമായി ഇദ്ദേഹം സൗദിയില്‍ ജോലി ചെയ്ത് വരികയാണ്. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. മൃതദേഹം സകാക്ക സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുവൈറിലെ കടയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

സൗദി പൗരന്മാര്‍ തന്നെ വിക്ടറിനെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ് ,ഹോദരന്‍ ജസ്റ്റിന്‍ സൗദിയിലെത്തി. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.












Click it and Unblock the Notifications