കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനിസിപ്പാലിറ്റിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊണ്ടോട്ടി പഞ്ചായത്ത് കെ എം സി സി ദ്വിദിന ക്യാമ്പ് നടത്തി

Google Oneindia Malayalam News

ജിദ്ദ: കൊണ്ടോട്ടി നെടിയിരുപ്പു പഞ്ചായത്തുകള്‍ സംയോജിച്ചുകൊണ്ട് കൊണ്ടോട്ടി മുനിസിപ്പാലിറ്റി രൂപീകരിക്കാനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ജിദ്ദ കൊണ്ടോട്ടി പഞ്ചായത്ത് കെ എം സി സി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റഹേലി വില്ലയില്‍ സംഘടിപ്പിച്ച ഉണര്‍വ്വ് 2015 ദ്വിദിന ക്യാമ്പ് കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ് ഉല്‍ഘാടനം ചെയ്തു . ബക്കര്‍ തുറക്കല്‍ അധ്യക്ഷത വഹിച്ചു ചടങ്ങിനു റഹ്മത്തലി എരഞ്ഞിക്കല്‍ സ്വാഗതം പറഞ്ഞു .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ പ്രവര്ത്തകര്‍ സജീവമായ തെയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് പഴേരി കുഞ്ഞി മുഹമ്മദ് പറഞ്ഞു .കൊണ്ടോട്ടിക്ക് താലൂക്ക് , മുനിസിപ്പാലിറ്റി എന്നിവ ലഭിച്ചത് സ്ഥലം എം എല്‍ എ കെ മുഹമ്മദുണ്ണി ഹാജിയുടെ പരിശ്രമം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു .തുടര്‍ന്ന നടന്ന ഗാനരാവില്‍ 'മാപ്പിള പാട്ട് തനിമയും തനതും ' എന്ന വിഷയത്തില്‍ മുസ്താഖ് മധുവായി പ്രസംഗിച്ചു . കാലികസമൂഹത്തില്‍ മാപ്പിള പാട്ട് കൂടുതല്‍ ജനകീയമായിട്ടുണ്ടെന്നും അങ്ങനെ ജനകീയമാക്കിയതില്‍ റിയാലിറ്റി ഷോകള്‍ വലിയ പങ്ക് വഹിചിട്ടുണ്ടെന്നും മുസ്താഖ് പറഞ്ഞു .

unarv

എന്നാല്‍ ഈ റിയാലിറ്റി ഷോകള്‍ മാപ്പിള പാട്ടിനെ കശാപ്പു ചെയ്യുകയാണെന്നും യഥാര്‍ത്ഥ മാപ്പിള പാട്ടുകളെ സംരക്ഷിക്കണമെന്നും മുസ്താഖ് കൂട്ടിച്ചേര്‍ത്തു .മധുവായി അബ്ദുറഹിമാന രചിച്ച സീതിഹാജിയെ കുറിച്ചുള്ള ഗാനം അബ്ദുല്‍ ഹഖ് തിരൂരങ്ങാടി ആലപിച്ചു കൊണ്ട് തുടക്കം കുറിച്ച ലൈവ് ഓര്‍ക്കസ്ട്രയില്‍ അനസ് മുറയുര്‍ ,ഫര്‍സാന അഷ്‌റഫ് ,റാഫി കോഴിക്കോട് ,സയ്യിദലി വി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു .കെ ജെ കോയ ,ഷാജഹാന്‍ , മന്‍സൂര്‍ ഫറോക്ക് ,ഹുസൈന്‍ മൂന്നിയൂര്‍, ഹമീദ് കരിമ്പുലാക്കല്‍ എന്നിവര്‍ ഒര്ക്കസ്ട്ര നിയന്ത്രിച്ചു .ബഷീര്‍ തൊട്ടിയന്‍ അവതാരകനായിരുന്നു .

ആഷിഖ് ജാഫര്‍ കൊടവണ്ടി ,നാസില കൊടവണ്ടി ,നൂര്‍ ഫാത്തിമ ,ഫിദ ഫാത്തിമ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു .വടംവലി മത്സരത്തില്‍ കൊടിമരം ടീം ജേതാക്കളായി ,നീന്തല്‍ മത്സരത്തില്‍ അഷ്‌റഫ് പാറക്കല്‍ വിജയിച്ചു .വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച സംഘടന സെഷന്‍ കെ എം സി സി നാഷണല്‍ കമ്മറ്റി സെക്രട്ടറി രായിന്‍കുട്ടി നീരാട് ഉല്‍ഘാടനം ചെയ്തു . കെ എം സി സി എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹാപ്രസ്ഥാനത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു . മധുവായി അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു .കെ എന്‍ എ ലത്തീഫ് കുഞ്ഞ നീരാട്,റഫീഖ് ചെറുശ്ശേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ഉമ്മര്‍കൊയ തുറക്കല്‍ സ്വാഗതവും ജംഷിദ് ആലങ്ങാടന്‍ നന്ദിയും പറഞ്ഞു .ഉണ്ണി മോയിന്‍ മുണ്ടപ്പലം ,ജാഫര്‍ കൊടവണ്ടി ,എ ടി ബാവതങ്ങള്‍ , ഷരീഫ് പഴേരി ,ഷാനു തങ്ങള്‍ , അസ്‌കര്‍ കുളത്തൂര്‍ ,അയ്യുബ് ,കബീര്‍ നീരാട്, കബീര്‍ പാണ്ടിക്കടാന്‍ ,നാസര്‍ പാണ്ടിക്കാട് ,കെ പി റഷീദ്, ഫിറൂസ് കുണ്ടുകാവില്‍ , എന്നിവര്‍ പരിപാടി നിയന്ത്രിച്ചു . ഗസല്‍ തങ്ങള്‍ ഖിരാ അത്ത് നടത്തി.

English summary
Kondotty Panchayat KMCC conducted two day camp for the formulation of municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X