ചുവന്ന ജിന്സങിന്റെ അത്ഭുതങ്ങളുമായി തലസ്ഥാന നഗരിയില്‍ കൊറിയന്‍ ഭക്ഷ്യമേള
ചുവന്ന ജിന്സങിന്റെ മാസ്മരിക ഫലങ്ങള്‍ വിളിച്ചോതികൊണ്ട് അബുദാബി നാഷണല്‍ തിയറ്ററില്‍ കൊറിയന്‍ ഭക്ഷ്യമേള 2016 ജനശ്രദ്ധയാകര്‍ഷിച്ചു
അബുദാബി: കൊറിയക്കാരുടെ അത്ഭുത ഒറ്റമൂലിയായി ചുവന്ന ജിന്സങിന്റെ മാസ്മരിക ഫലങ്ങള്‍ വിളിച്ചോതികൊണ്ട് അബുദാബി നാഷണല്‍ തിയറ്ററില്‍ കൊറിയന്‍ ഭക്ഷ്യമേള 2016 ജനശ്രദ്ധയാകര്‍ഷിച്ചു. യുഎ ഇ-ലെ കൊറിയന്‍ എംബസിയും, മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്സും ഐടി സെന്ററും സംയുക്തമായാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. യുഎഇ യിലെ റിപ്പബ്ലിക്ക് ഓഫ് കൊറിയ എംബസി സംഘടിപ്പിച്ച മേള കൊറിയന്‍ അംബാസിഡര്‍ പാര്‍ക്ക്-കാങ്-ഹോ ഉദ്ഘാടനം ചെയ്തു.
കൊറിയക്കാരുടെ പ്രിയപ്പെട്ട വിഭവമായ റെഡ് ജിന്സങിന്റെ വിവിധ ഉപയോഗ ക്രമങ്ങളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും പരീക്ഷണങ്ങളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. അബുദാബി നാഷണല്‍ തിയറ്ററില്‍ ഒക്ടോബര്‍ 28, 29 തിയതകളില്‍ നടന്ന കൊറിയന്‍ ഫുഡ് ഫെസ്റ്റിവല്‍ നവംബര്‍ 3, 4 തിയ്യതികളില്‍ അബുദാബി കോര്‍ണിഷിലും പിന്നീട് അല്‍ ഐനിലും നടക്കും. റെഡ് ജിന്സിങ്ന്റെ സവിശേഷഗുണങ്ങള്‍ യുഎഇ സന്ദര്‍ശകര്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടന്നും കൊറിയന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ യുഎഇ നിവാസികള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ച യുഎഇ ഗവണ്മെന്റിനോട് ഏറെ നന്ദിയുണ്ടെന്നും അംബാസിഡര്‍ പാര്‍ക്ക് കാങ്-ഹോ പറഞ്ഞു.

ലോകത്തെമ്പാടും ശ്രദ്ധ നേടിയ ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളിലൊന്നായ റെഡ് ജിന്‍സിങ് പ്രേമേഹം, ഹൃദ്രോഗം, ശരീരത്തിനു പ്രതിരോധ വര്‍ധന എന്നിവ കൂടാതെ ശാരീരിക-മാനസിക ആരോഗ്യത്തിനും ഉത്തമമാണെന്നു തെളിയിച്ചിരുന്നു. യുഎഇ ഗവണ്മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ വ്യത്യസ്ത രുചിവൈവിധ്യമാര്‍ന്ന കൊറിയന്‍ ഉല്പന്നങ്ങള് മിഡില്‍ ഈസ്റ്റിലെ കൊറിയന്‍ ഭക്ഷണ പ്രേമികള്‍ക്കായി കാഴ്ച്ചവെക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജിന്‍സെങ് ഗ്രാന്‍ഡ് മാസ്റ്റര്‍ റെഡ് ജിന്സെങിന്റെ സവിശേഷഗുണങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയും ദൃശ്യവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications