കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര കൊറിയന്‍ ഭക്ഷ്യ മേളക്ക് ദുബായില്‍ തുടക്കം

അബുദാബി കൊറിയ ആഗ്രോ ഫിഷറീസ് ആന്‍ഡ് ഫുഡ് ട്രേഡ് കോര്‍പറേഷന്റെ പങ്കാളിത്തത്തോടെയാണ് ഭക്ഷ്യ മേള.

Google Oneindia Malayalam News

ദുബായ്: യു.എ.ഇലെ കൊറിയന്‍ എംബസിയും മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന നാലു ദിന അന്താരാഷ്ട്ര കൊറിയന്‍ ഭക്ഷ്യമേള (കെഫുഡ്) ദുബായ് പാം ജുമേറയിലെ വാര്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ തുടക്കമായി. കൊറിയയിലേയും ജിസിസി രാജ്യങ്ങളിലേയും, കയറ്റുമതിക്കാരേയും, വിദഗ്ധരേയും മറ്റും ഒരേ വേദിയില്‍ അണിനിരത്താനുള്ള അവസരമാണ് മേളയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് യുഎഇ യിലെ കൊറിയന്‍ അംബാസിഡര്‍ പാര്‍ക്ക്കാങ്‌ഹോ പറഞ്ഞു.

അബുദാബി കൊറിയ ആഗ്രോ ഫിഷറീസ് ആന്‍ഡ് ഫുഡ് ട്രേഡ് കോര്‍പറേഷന്റെ പങ്കാളിത്തത്തോടെയാണ് ഭക്ഷ്യ മേള. കൊറിയയില്‍ നിന്നുള്ള 150 ലേറെ കമ്പനികളാണ് യുഎഇയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 14, 700 കോടി ഡോളര്‍ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. യുഎഇ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ വ്യത്യസ്ത രുചി വൈവിധ്യമാര്‍ന്ന കൊറിയന്‍ ഉല്‍പന്നങ്ങള്‍ മിഡില്‍ ഈസ്റ്റിലെ കൊറിയന്‍ ഭക്ഷണ പ്രേമികള്‍ക്കായി കാഴ്ച്ചവെക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

korean-food

യു.എ.ഇ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും മേളയില്‍ പങ്കെടുത്തു. നവംബര്‍ 25, 26 തിയതികളില്‍ വൈകുന്നേരം ദുബായ് ജുമേറ ബീച്ചില്‍ നടത്തുന്ന കൊറിയന്‍ ഭക്ഷ്യ മേളയില്‍ കൊറിയന്‍ ഫുഡ് സ്റ്റാളുകള്‍ കൂടാതെ കൊറിയന്‍ പരമ്പരാഗത കലാപരിപാടികളും മത്സര ഇനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

English summary
Korean Food Festival 2016 relishes the tastes at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X