ഷാര്‍ജയിലുള്ളവര്‍ കോട്ടയത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങിക്കോളൂ!!!
ഷാര്‍ജ: നല്ല നാടന്‍ കോട്ടയം വിഭവങ്ങളുമായി കോട്ടയം റെസ്‌റ്റോറന്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് എഴു ദിവസം നീണ്ടു നില്‍ക്കുന്ന കോട്ടയം സദ്യ മേളയും ഷാര്‍ജ കിംങ് ഫൈസല്‍ റോഡില്‍ ആരംഭിച്ച കോട്ടയം റെസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്. സദ്യ മേള ചലചിത്ര നടന്‍ ലാലു അലക്‌സ് സദ്യ കഴിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരളത്തിലെ മറ്റ് മേഖലയിലുള്ള നാടന്‍ വിഭവങ്ങള്‍ക്കായി പ്രത്യേക റെസ്‌റ്റോറന്റുകള്‍ യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോട്ടയം വിഭവങ്ങള്‍ക്കായി കോട്ടയം എന്ന പേരില്‍ ആദ്യമായാണ് റെസ്‌റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഉടമയായ മാത്യു വര്‍ഗ്ഗീസ് അവകാശപ്പെട്ടു. നസ്രാണി സദ്യ, തീന്‍ മുറ സദ്യ, മാപ്പിള സദ്യ, കുട്ടനാടന്‍ പുഞ്ചസദ്യ, കുമരകം കായല്‍ സദ്യ, മീനച്ചീല്‍ സദ്യ, വള്ള സദ്യ തുടങ്ങി വിവിധ രുചികളിലുള്ള സദ്യ ആഴ്ചയില്‍ വിത്യസ്ത ദിവസങ്ങളിലായാണ് വിളമ്പുക.

കുടുംബത്തോടപ്പം എത്തുന്നവര്‍ക്ക് വിശാലമായ ഇരിപ്പിടവും, പാര്‍ക്കിങ്ങിനായി വിശാലമായ സൗകര്യവും ബന്ധപ്പെട്ടവര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ താമസിയാതെ യുഎഇ യിലെ വിവിധ എമിറേറ്റുകളില്‍ കോട്ടയം റെസ്‌റ്റോറന്റ് പുതിയ ശാഖകള്‍ ആരംഭിക്കുമെന്നും അധിക്രതര്‍ അറിയിച്ചു. സ്റ്റാലിന്‍ ജേക്കബ്, ബിനോയ് സി വര്‍ഗ്ഗീസ് എന്നിവര്‍ ഷാര്‍ജയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications