കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയിലാണ്ടി മഹോത്സവം വെള്ളിയാഴ്ച ദുബായില്‍ അരങ്ങേറും

Google Oneindia Malayalam News

ദുബായ്: കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം സംഘടിപ്പിക്കുന്ന കൊയിലാണ്ടി മഹോല്‌സവം ജനു 29 നു (വെള്ളിയാഴ്ച) വൈകുന്നേരം 6 നു ദുബായ് അല്‍തവാര്‍ ന്യു വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. കേരളത്തിന്റെ പുകള്‍ പെറ്റ തനതു കലകളില്‍ ഒന്നായ കഥകളിയുടെ ഇന്ന് ജീവിച്ചിരിക്കുന്ന കലാകാരന്മാരില്‍ പ്രായം കൊണ്ടും പ്രവീണ്യം കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ്

ഗുരു ചേമഞ്ചേരി. പ്രശസ്തമായ പൂക്കാട് കലാലയത്തിന്റെ സാരഥിയായി ദീര്‍ഘ കാലമായി പ്രവര്‍ത്തിച്ചു വരുന്നു. നൂറാം വയസ്സിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന അദ്ദേഹം ശരീരികസ്വസ്ത്യങ്ങള്‍ക്കിടയിലും കലയോടുള്ള തന്റെ ഒടുങ്ങാത്ത ആവേശത്തിന്‍ പുറത്താണ് യു എ ഇ യിലെത്തുന്നത്.

aaa

കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയായ അദ്ദേഹം കൊയിലാണ്ടി സ്വദേശികളുടെ കൂട്ടായ്മയായ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം സംഘടിപ്പിക്കുന്ന 'കൊയിലാണ്ടി മഹോത്സവത്തിന് പങ്കെടുക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമായി ധാരാളം ശിഷ്യ ഗണങ്ങളുള്ള ഗുരു, കൊയിലാണ്ടി മഹോത്സവ വേദിയില്‍ വെച്ച് യു എ ഇ യിലെ യുവ കലാകാരന്മാര്‍ക്ക് അനുഗ്രഹം നല്‍കും.

പരിപാടിയില്‍ ഗുരുവിനു പുറമേ നടന്‍ മാമുകോയ, കൊയിലാണ്ടി മുനിസിപല്‍ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍, കൌണ്‍സിലര്‍ വി പി ഇബ്രാഹിം കുട്ടി , തുടങ്ങിയവരും പങ്കെടുക്കും. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

English summary
koyilandy mahotsavam at dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X