കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജില്ലാ പ്രവാസി സ്വാതന്ത്ര്യ സമര ചരിത്രം അനുസ്മരിച്ചു.

Google Oneindia Malayalam News

ദുബായ്: ഇന്ത്യയുടെ 69 ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ) യുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സേനാനികളെ അനുസ്മരിച്ചു. ചടങ്ങ് പഞ്ചാബ് അസോസിയേഷന്‍ യു എ ഇ ( സേവ ) പ്രസിഡന്റ് അമന്‍ ജീത് സിംഗ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുമ്പോഴും, അത് നേടിത്തരുവാന്‍ ജീവ ത്യാഗം ചെയ്ത മഹാരഥന്മാരെ നാം വിസ്മരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
യു എ ഇ സ്വദേശി യുസുഫ് ബിന്‍ ഗറ, പാകിസ്ഥാന്‍ സ്വദേശി രാജാ ശാഹിദ് എന്നിവര്‍ വിശിഷ്ടാതിഥികളായും മല്‍കീത് സിംഗ്, വെങ്കടരാമന്‍ (പഞ്ചാബ് അസോസിയേഷന്‍ ) എന്നിവര്‍ സൌഹൃദ പ്രധിനിധികളയും പങ്കെടുത്തു.

തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര ദിന സ്മരണകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി വിഷയം അവതരിപ്പിച്ചു.

kdpa-indday2015

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രജനാധിപത്യ രാജ്യത്തിലെ പൗരന്മാരെന്നതില്‍ നമുക്ക് അഭിമാനിക്കാമെങ്കിലും ഭരണ നിര്‍വഹണത്തിലും, രാജ്യ സ്‌നേഹത്തിലും മായം കലര്‍ത്തുന്ന ദേശീയ നേതാക്കളെ അവമതിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ നേതാക്കളുടെ സമീപനത്തില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭഗീഷ് പൂരാടന്‍ ( ഒവര്‍സീസ് ബി ജെ പി ), ബി എ നാസ്സര്‍ (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്ഗ്രസ്സ്), സാജിദ് കോറോത്ത് (കെ എം സി സി ) , ഗോപി (ദല) ഹനീഫ എവെരെസ്റ്റ് ( കുഞ്ഞാലി മരക്കാര്‍ റിസര്ച് സെന്റര്‍ )
തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോക സമൂഹം രക്ത കലുഷിതവും, സമാധാന രഹിതവുമായ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും, വര്‍ഗവര്‍ണവേഷഭാഷാ വിവേചനമില്ലാതെ സാഹോദര്യവും സഹിഷ്ണുതയും ഇന്നും കാത്തുസൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും, അതിനു ഹേതുവായത് നമ്മുടെ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല പ്രവാസി(യു എ ഇ ) പ്രസിഡന്റ് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അഡ്വ. പി മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറര്‍ ഷിരോജ് നന്ദിയും പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അര്‍വ ബ്രൌന്ത്യന്‍ ദേശീയഗാനമാലപിച്ചു. തുടര്‍ന്ന് കെ ഡി പി എ രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ടിന്റെ നേതൃത്വത്തില്‍ ദേശീയ ഐക്യദാര്‍ഡ്യ പ്രതിജ്ഞയെടുത്തു. മനയില്‍ മുഹമ്മദ് അലി ,മുഹമ്മദ് ബഷീര്‍, മുരളി കൃഷ്ണ ,ഫൈസല്‍ നാലുകുടി, സജിത്ത് സി, ബഷീര്‍, യാസിര്‍ഹമീദ്, നൗഷാദ് , മുജീബ് റഹ്മാന്‍, പീതാംബരന്‍, സലാം , ചന്ദ്രന്‍ , ജിജു ,അസീസ് ,സത്യന്‍ രഞ്ജിത്ത്, പുഷ്പന്‍ എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി .

English summary
kozhikode district pravasi celebrate independence day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X