Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഗേള്‍സ് ഹൈസ്‌ക്കൂളിന് യു.കെ യില്‍ നിന്നും അംഗീകാരം

ദുബായ്: മാറ്റത്തിനു തയ്യാറായാല്‍ ഗവണ്‍മെന്റ് സ്‌കൂളുകളേയും അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാമെന്ന് നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഗേള്‍സ് ഹൈസ്‌ക്കൂള്‍ തെളിയിച്ചു. സംസ്ഥാന സ്‌ക്കൂള്‍ റിസല്‍റ്റ് പ്രഖ്യാപനത്തില്‍ 400 ശതമാനം വര്‍ദ്ധനയോടെ മികവ് തെളിയിച്ച കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഗേള്‍സ് ഹൈസ്‌ക്കൂളിനെ മറ്റൊരു അംഗീകാരം കൂടി തേടിയെത്തി. സ്‌ക്കൂളിനെ മികവിന്റെ പാതയിലേക്കെത്തിച്ചതിന് കെഫ് ഹോള്‍ഡിങ്ങ്‌സിനും ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനും യു. കെയിലെ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ചാള്‍സ് ചാരിറ്റിയുടെ 2015ലെ റെസ്‌പോണ്‍സിബിള്‍ ബിസിനസ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ചു.

മികവ് തെളിയിച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച സ്‌ക്കൂളിനെ അടുത്ത കാലത്ത് എഡ്യൂക്കേഷന്‍ വേള്‍ഡ് രാജ്യത്തെ മികച്ച 5 സര്‍ക്കാര്‍ സ്‌ക്കൂളുകളിലൊന്നായി തെരഞ്ഞെടുത്തിരുന്നു. ഇത്തവണത്തെ എസ്. എസ്.എല്‍. സി പരീക്ഷയില്‍ സ്‌ക്കൂള്‍ 100 ശതമാനം വിജയം കൈവരിച്ചിരുന്നു. 393 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 21 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 2012 നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 400 ശതമാനം വര്‍ദ്ധനവാണ് സ്‌കൂളില്‍ രേഖപ്പെടുത്തിയത്.

nadakkavu

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വിജയം കൈവരിച്ചത,് സ്‌ക്കൂള്‍ സമൂഹത്തിനും കോഴിക്കോട് നിവാസികള്‍ക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണെന്ന്് പ്രിന്‍സിപ്പല്‍ ശ്രീ. പി.കെ.ശശീന്ദ്രന്‍ പറഞ്ഞു. ചിട്ടയായ അക്കാദമിക്ക് ജീവിതം, പാഠ്യേതര പരിപാടികള്‍, കഠിന പ്രയത്‌നം, വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സമര്‍പ്പണം തുടങ്ങിയ കാര്യങ്ങള്‍ നടക്കാവ് ഗേള്‍സ് സ്‌ക്കൂളില്‍ ജീവിതരീതിയായി മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു. കെ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചതിലൂടെ സ്‌ക്കൂളിന്റെ വിജയത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി കെഫ് ഹോള്‍ഡിങ്ങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ ഇ കൊട്ടികൊളാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നേട്ടം തുടരുന്നതിന് വിദ്യാര്‍ത്ഥികളെയും , അദ്ധ്യാപക സമൂഹത്തെയും രക്ഷാകര്‍ത്താക്കളെയും അഭിനന്ദിക്കുന്നു. പരീക്ഷാ ഫലം നമ്മള്‍ ഒരുമിച്ച് കൈവരിച്ച നേട്ടത്തെക്കുറിച്ച് വിളിച്ചോതുന്നു എന്നത് നിങ്ങളുമായി പങ്കവെക്കുന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. അദ്ധ്യാപന രീതി മെച്ചപ്പെടുത്തിയതിനൊപ്പം, സ്‌ക്കൂള്‍ അന്തരീക്ഷത്തില്‍ വരുത്തിയ പരിവര്‍ത്തനം, പ്രികാസ്റ്റ് ടെക്‌നോളജിയുടെ ഉപയോഗം എന്നിവയിലൂടെ 2013ന്റെ തുടക്കത്തിലാണ് സ്‌ക്കൂളില്‍ മാറ്റത്തിന് തുടക്കം കുറിച്ചത്.

nadakkavu-5

2013 ലാണ് യു എ ഇ ആസ്ഥാനമായുള്ള കെഫ് ഹോള്‍ഡിങ്ങ്‌സിന്റെ ഭാഗമായ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെ മാറ്റത്തിന്റ പാതയിലേക്ക് നയിക്കാനുള്ള 9 മാസം നീണ്ട കര്‍മ്മ പരിപാടി വിഭാവനം ചെയ്തത്. പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് വിനിയോഗിക്കാനും പദ്ധതി നടത്തിപ്പിനുമായി എം. എല്‍. എ, എ. പ്രദീപ്കുമാറുമായും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുമായും ഫൗണ്ടേഷന്‍ കൈകോര്‍ക്കുകയായിരുന്നു. നവീകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അദ്ധ്യാപകര്‍ക്കായി സമഗ്രമായ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിജ്ഞാബദ്ധതയുടെ വിജയമാണിതെന്ന് ശ്രീ. എ. പ്രദീപ് കുമാര്‍ എം. എല്‍. എ പറഞ്ഞു. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ചാള്‍സ് റെസ്‌പോണ്‍സിബിള്‍ ബിസിനസ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ചതില്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.

ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനിലൂടെ കെഫ് ഹോള്‍ഡിങ്ങ്‌സ് നല്‍കിയ സമഗ്രമായ പിന്തുണയാണ് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെ ഉയരങ്ങളില്‍ എത്താന്‍ സഹായിച്ചത്. നമ്മള്‍ യാത്ര ആരംഭിച്ചതേയുള്ളൂ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ സമഗ്രമായ മാറ്റമാണ് നമ്മുടെ സ്വപ്‌നം എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.നിലവില്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലായി 2400 വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+