കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിഞ്ഞ് സൗദിയിലെത്തിയ കോഴിക്കോട് സ്വദേശിയ്ക്ക് വാഹനാപകടത്തില്‍ ദാരുണ അന്ത്യം

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. റിയാദില്‍ നിന്ന് നജ്‌റാനിലേയ്ക്ക് പോകുമ്പോള്‍ വാദി ദവാസിറിനടുത്ത് സുല്‍ത്താനയിലുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് ബാലുശ്ശേപി പനായി സ്വദേശി മുഹമ്മദ് ജാസിര്‍ (26) മരിച്ചത്. വ്യാപാര ഉത്പ്പന്നങ്ങളുമായി നജ്‌റാനിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

തിങ്കളാഴ്ച വൈകിട്ട് 4.30നാണ് അപകടം നടന്നത്. ജാസിറും കോഴിക്കോട് സ്വദേശിയായ സിനുവുമാണ് വാനില്‍ ഉണ്ടായിരുന്നത്. വാനിന്റെ ടയര്‍ പൊട്ടി മറിഞ്ഞായിരുന്നു അപകടം. ജാസിറും സിനുവും അയല്‍വാസികളാണ്. സിനുവിന് പരിക്കേറ്റിട്ടുണ്ട്. വാജി ദവാസിര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സിനു.

Accident

ആറ് വര്‍ഷം മുമ്പാണ് ജാസിര്‍ സൗദിയില്‍ എത്തിയത്. മൂന്ന് വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ചയാണ് വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ച് സൗദിയില്‍ എത്തിയത്. പിതാവ്: ചാലില്‍ മൊയ്തീന്‍ കുഞ്ഞി, മാതാവ് : സുബൈദ തെക്കെയില്‍. സഹോദരി : സുഹാദ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English summary
Kozhikode native died in car accident at Najran in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X