മാസങ്ങളായി മലയാളിയുടെ മൃതദേഹം ഷാർജ മോർച്ചറിയിൽ, നാട്ടിലെത്തിയിട്ട് 5 വർഷം, ആളെ തിരിച്ചറിഞ്ഞു
അജ്മാന്‍: ഷാര്‍ജ മോര്‍ച്ചറിയില്‍ ആളെ തിരിച്ചറിയാതെ മാസങ്ങളായി സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവില്‍ തിരിച്ചറിഞ്ഞു. കോഴിക്കോട് മംഗലാട് സ്വദേശിയായ അബ്ദുള്‍ സത്താറിന്റെതാണ് മൃതദേഹം എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് അബ്ദുള്‍ സത്താര്‍ മരണപ്പെട്ടത്. എന്നാല്‍ ആളെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ഈ വിവരം അറിഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇദ്ദേഹത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും അബ്ദുള്‍ സത്താര്‍ എന്ന പേരും മാത്രമായിരുന്നു ആകെ ഉളള അടയാളം. '' 2 മാസത്തിലേറെയായി ഈ പ്രവാസിയുടെ മൃതദേഹം ബന്ധുക്കളോ മറ്റു വേണ്ടപ്പെട്ടവരോ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. പേര് കണ്ടിട്ട് മലയാളിയാണെന്ന് സംശയിക്കുന്നു. എന്തായാലും ഈ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ അകമഴിഞ്ഞ് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു'' എന്നാണ് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചത്.
ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

മണിക്കൂറുകൾക്കുള്ളിൽ തന്നെ ആളെ തിരിച്ചറിഞ്ഞ് ആളുകൾ അഷ്റഫ് താമരശ്ശേരിയെ ബന്ധപ്പെട്ടു. അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് ഇങ്ങനെ: ''ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഇന്നലെ ഇട്ട പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആളെ തിരിച്ചറിഞ്ഞു. ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടു ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കഴിവതും വേഗം നാട്ടിലെക്കയക്കും. പാതിരാത്രിയിലും ആളെ കണ്ടെത്തുന്നതിനു സഹകരിച്ച പ്രവാസി സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ശ്രമമാണ് ഇതിന്‍റെ പിന്നില്‍. നന്മയില്‍ സഹകരിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ എന്നും മുന്നിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പറഞ്ഞാല്‍ തീരാത്തത്ര നന്ദി സഹോദരങ്ങളെ.. ഈ വിഷയത്തില്‍ സഹകരിച്ച ഷാര്‍ജ പൊലീസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു''.
കോഴിക്കോട് കുടുംബമുളള അബ്ദുള്‍ സത്താര്‍ അഞ്ച് വര്‍ഷത്തോളമായി നാട്ടില്‍ വന്നിട്ട്. അബുദാബിയിലെ ഒരു കഫറ്റീരിയയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത് രണ്ട് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ വിസ ക്യാന്‍സലായി. പിന്നീട് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. നാട്ടില്‍ അബ്ദുള്‍ സത്താറിന് ഭാര്യയും പത്ത് വയസ്സ് പ്രായമുളള ഒരു മകനും ആണുളളത്.












Click it and Unblock the Notifications