കെ.പി നൂറുദ്ധീന്റെ ആത്മകഥയുടെ ഗള്‍ഫ് പ്രകാശനം നടന്നു
ദുബായ്: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരാളായ കെ.പി.നൂറുദ്ധീന്റെ ആത്മകഥയായ ആ രീതിയില്‍ മുന്നോട്ട് പോകാം എന്ന പുസ്തകത്തിന്റെ ഗള്‍ഫിലെ പ്രകാശന കര്‍മ്മം യു.എ.ഇ എക്‌സേഞ്ച് ചെയര്‍മാന്‍ സുധീര്‍ കുമാര്‍ ഷെട്ടി യു.എ.ഇ എക്‌സേഞ്ച് സി.എം ഒ ഗോപകുമാര്‍ ഭാര്‍ഗ്ഗവന് നല്‍കി കൊണ്ട് നിര്‍വഹിച്ചു.
കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ എന്ന ഗ്രാമ പ്രദേശത്ത് നിന്നും സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി തുടങ്ങി 25 വര്‍ഷത്തോളം എം.എല്‍.എ യും കെ.കരുണാകരന്‍ മന്ത്രിസഭയില്‍ മന്ത്രിയുമായി പ്രവര്‍ത്തിച്ച ശ്രീ കെ.പി നൂറുദ്ധീന്‍ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് ഈ പുസ്തകത്തിലുള്ളതെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ചു കൊണ്ട് ചിരന്തന പ്രസിഡണ്ട് ശ്രീ പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.

ഗള്‍ഫ് നാട്ടിലെ പുസ്തക വിതരണം ചിരന്തന ഏറ്റെടുത്തായും അദ്ദേഹം അറിയിച്ചു. സുധീര്‍ വെങ്ങര, കെ.എം അബ്ബാസ്, ജലീല്‍ പട്ടാമ്പി, രമേശ് പയ്യന്നൂര്‍, ഹിഷാം അബ്ദുള്‍ സലാം, ഫൈസല്‍ ബിന്‍ അഹമ്മദ്, സലാം പാപ്പിനിശ്ശേരി, ബൈജു ഭാസ്‌കര്‍, എം.സി എ നാസര്‍, വനിത വിനോദ് ,വി.എം മനോജ്, ഉണ്ണി കുലുക്കല്ലൂര്‍, ഷീലപോള്‍, തസ്‌നി ഹാഷിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications