മതം പഠിക്കാത്തവരാണ് വര്‍ഗീയത പരത്തുന്നത്: കെപി രാമനുണ്ണി
ദുബായ്: യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് ഒരിക്കലും വര്‍ഗീയതയും തീവ്രവാദവും പറയാനോ പ്രവര്‍ത്തിക്കാനോ ആവില്ലെന്നും മതങ്ങളെ കുറിച്ച് അറിയാത്തവരാണ് വര്‍ഗീയ, തീവ്രവാദികളാവുന്നതെന്നും പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു. ദുബായ് കെ.എം.സി.സി സമര്‍പ്പിച്ച പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
പരസ്പരം ഒന്നിച്ചും കളിച്ചും ചിരിച്ചും വളര്‍ന്നവരാണ് മലയാളികളെന്നും അവര്‍ക്കിടയില്‍ മതില്‍ കെട്ട് നിര്‍മിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാംസ്‌കാരിക സംഗമത്തിലെ പ്രഭാഷണങ്ങത്രയും മൈത്രിയുടെ ഉണര്‍ത്തുപാട്ടായി മാറി. ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരോടുള്ള ആദരസൂചകമായി മൗന പ്രാര്‍ത്ഥനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

പ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായ കെ.പി രാമനുണ്ണി എഴുതിയ ദൈവത്തിന്റെ പുസ്തകം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ദുബായ് കെ എം സി സി സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ ഇടങ്ങള്‍ എന്ന പേരില്‍ ദുബായ് വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു. മൈത്രിയുടെയും സൗഹൃദത്തിന്റെയും വിളക്കുമരങ്ങളാവാന്‍ സാധിക്കുന്ന സര്‍ഗസൃഷ്ടികള്‍ വര്‍ത്തമാന കാലസമൂഹത്തിന് അനിവാര്യമാണ്.
ആ ദൗത്യ നിര്‍വ്വഹണമാണ് കെ.പി രാമനുണ്ണി ദൈവത്തിന്റെ പുസ്തകത്തിലൂടെ നിര്‍വ്വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ സന്ദേശം പുതു തലമുറയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ദുബായ് കെ.എം.സി.സിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര, റേഡിയോ മാങ്കോ കണ്ടെന്റ് ഹെഡ് എസ്.ഗോപാല കൃഷ്ണന്‍, ഷാര്‍ജ ബുക്ക് ഫെയര്‍ സി.ഇ.ഒ മോഹന്‍കുമാര്‍, മിഡി ലിസ്റ്റ് ചന്ദ്രിക റെസിഡന്‍ഷ്യല്‍ എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, നിസാര്‍ സൈദ്, ഷീലാ പോള്‍, ബഷീര്‍ തിക്കോടി, പുന്നക്കന്‍ മുഹമ്മദലി, എം.സി.എ നാസര്‍, മുരളി മംഗലത്ത്,ഹണീ ഭാസ്‌കരന്‍, സലിം അയ്യനത്ത്, അഷ്‌റഫ് താമരശ്ശേരി,സൈനുദ്ധീന്‍ വെള്ളിയോടന്‍, റഫീഖ് മേമുണ്ട, അബ്ദു ശിവപുരം, ഉണ്ണി കുലുക്കല്ലൂര്‍, ഷാജി ഹനീഫ്, സൈനുദ്ധീന്‍ പുന്നയൂര്‍കുളം, രാജന്‍ കൊളായി പാലം, റീനാ സലിം, മുജീബ് ജയ്ഹൂണ്‍, അന്‍വര്‍ വാണിയമ്പലം, പ്രൊഫ: ഫിറോസ്,എം.എസ് നാസര്‍, ഷബീര്‍ എയര്‍ ഇന്ത്യ,മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,യെന്‍.കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എ.സി ഇസ്മായില്‍ സന്ദേശവും സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍ പ്രശസ്തി പത്രവും വായിച്ചു. സഫ്വാന്‍ കണ്ണൂര്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു. ദുബായ് കെ.എം.സി.സി നല്‍കുന്ന അവാര്‍ഡിന് അര്‍ഹനായ കെ.പി രാമനുണ്ണിക്ക് എന്‍.എം പണിക്കര്‍ പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കി. പ്രവാസം മതിയാക്കി നാട്ടില്‍ പോവുന്ന ഇടുക്കി ജില്ലാ കെ.എം.സിസി നേതാവ് ഷാജി ഇടുക്കിക്കും ഡോക്ടറേറ്റ് നേടിയ ഹൈദറലി തിരുനാവായക്കും ഉപഹാരം നല്‍കി. ആക്ടിംഗ് സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.












Click it and Unblock the Notifications