സ്‌നേഹ സംവാദം കെപിഎ മജീദ് ഉദ്ഘാടനം ചെയ്യും
മനാമ: 'പ്രവാചക ചര്യ സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ഫ്രന്റ്‌സ് ബഹറിന്‍ നടത്തി കൊണ്ടിരിക്കുന്ന ദ്വി മാസ കാമ്പയിനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌നേഹ സംവാദം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും.
'സമകാലീന സമൂഹവും സമുദായ ദൗത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബഹറിനിലെ വിവിധ മത സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും. ഡിസംബര്‍ 24 ശനി രാത്രി 8 മണിക്ക് വെസ്റ്റ് റിഫയിലുള്ള ദിശ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വി.ജലീല്‍ (കെ എം സി സി), സയ്യിദ് ഫക്രുദ്ദീന്‍ കോയ തങ്ങള്‍ (സമസ് ത കേരള സുന്നി ജമാഅത്ത്), സൈഫുല്ല ഖാസിം (ഇന്ത്യന്‍ സലഫി സെന്റര്‍).

അബ്ദുല്‍ ഗഫൂര്‍ പാടൂര്‍ (അല്‍ അന്‍സാര്‍ സെന്റര്‍), ജൗഹര്‍ ഫാറൂഖി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), എം.സി.അബ്ദുല്‍ കരീം (ഐ.സി.എഫ്) സഈദ് റമദാന്‍ നദ്വി (ഫ്രന്റ്‌സ് ബഹറിന്‍) എന്നിവര്‍ സംസാരിക്കും. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ യൂനുസ് സലീം വിഷയാവതരണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 34387720 ,36180136 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ പയ്യോളി അറിയിച്ചു.












Click it and Unblock the Notifications