ചരിത്രത്തെ ഫാസിസ്റ്റ് വത്കരിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുക; കെപിസിസി സെക്രട്ടറി
ദുബായ്: സ്വാതന്ത്ര സമര ചരിത്രരത്തെ ഫാസിസ്‌ററ് വത്കരിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തണമെന്നും ഇന്ത്യയെ മതേതര രാഷ്ട്രമായി നില നിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ പി സി സെക്രട്ടറി അഡ്വ.പി എ സലീം അഭിപ്രായപ്പെട്ടു. ഇന്‍കാസ് ദുബായ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 70ാം സ്വാതന്ത്ര ദിനാഘോഷ പരിപാടി ഉത്ഘാടനം ചെയ്യുകയ്യായിരുന്നു അദ്ദേഹം.
സ്വാതന്ത്ര സമരത്തിന് ദീര്‍ഘ നാള്‍ നേതൃത്വം നല്‍കിയ നെഹ്‌റു കുടുംബത്തെ അപമാനിക്കാനും അവര്‍ അധികാര മോഹികളാണെന്നു പ്രചരിപ്പിക്കുന്നതിനൊപ്പം ചരിത്രത്തെ വികൃതമാക്കി സോഷ്യല്‍ മീഡിയകള്‍ വഴി കള്ള പ്രചാരണങ്ങള്‍ നടത്തി പുതു തലമുറയെ വിശ്വസിപ്പിക്കാന്‍ ശ്രമിപ്പിക്കുന്ന ഭരണകൂടത്തിന്റെയും ഫാസിസ്‌ററ് ശക്തികളുടെയും നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷ പരിപാടിയില്‍ എറണാകുളം ഇന്‍കാസ് ജില്ലാ പ്രസിഡന്റ് ശംസുദ്ധീന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. യു എ ഇ ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കാന്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് ദുബായ് ട്രഷറര്‍ സി പി ജലീല്‍ , സെക്രട്ടറി ആരിഫ് ഒറവില്‍ , ജേക്കബ് പത്തനാപുരം , ദീപ അനില്‍ ,പി എം അബൂബക്കര്‍ സഫിയുള്ള , ടി പി അഷ്‌റഫ് നൂറുല്‍ അമീന്‍, ഇ വി മുഹമ്മദ് അലി, ജിജോ ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇന്‍കാസ് എറണാകുളം ജില്ലാ സെക്രട്ടറി നാദിര്‍ഷാ അലി സ്വാഗതവും സി എം എ കാദര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications