നഷ്ടമായത് ഇന്ത്യയുടെ നയതന്ത്രമുഖം: കെ സി പി കെ
ദുബായ് : ഇ അഹ്മദ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത് ഇന്ത്യയുടെ നയതന്ത്ര മുഖമാണെന്ന് കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ ദുബായില്‍ സംഘടിപ്പിച്ച മര്‍ഹൂം ഇ അഹ്മദ് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
സാഹിബിന്റെ അവസാന നാളുകളില്‍ കെ സി പി കെയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് നല്‍കിയ ഒരു നാടിന്റെ ആദരം കാലത്തിന്റെ നിയോഗമായിരുന്നെന്നും സംഗമം പ്രസ്താവിച്ചു. കെ സി പി കെ പ്രസിഡന്റ് ടി കെ ഇഖ്ബാല്‍ അധ്യക്ഷനായിരുന്നു.

അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് റുഷ്ദി, നവാസ് മഞ്ഞന്റവിട ,നൗഷാദ് തമ്പുരാന്‍കണ്ടി, അഷ്‌റഫ് ബിത്തിന്റവിട, ഷംസീര്‍ പറമ്പത്ത്കണ്ടി ,റിയാസ് പൊന്‍മാണിച്ചി ,ഷഫീഖ് തായക്കണ്ടി ,റയീസ് മുസാഫി , വി പി റസല്‍ , സി എച് അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ജനാസ നമസ്‌കാരത്തിനും പ്രാര്‍ഥനക്കും അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് നേതൃത്തം നല്‍കി .












Click it and Unblock the Notifications