കെടി ജലീലിന്റെ പാസ്പോര്‍ട്ട് തടഞ്ഞ മോദി സര്‍ക്കാരിന്റെ നടപടി ലജ്ജാവഹം
ദമ്മാം: മന്ത്രി കെടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച മോദി സര്‍ക്കാരിന്റെ നടപടി ലജ്ജാവഹമെന്ന് ആക്ഷേപം. കേരളസര്‍ക്കാരിന്റെ പ്രതിനിധിയായി അയച്ച പ്രവാസി കാര്യമന്ത്രി കെ ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച, കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടി, ലജ്ജാവഹവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മലയാളികളായ പ്രവാസികളുടെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാനും, അവരെ സഹായിയ്ക്കാനും, പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും മന്ത്രി കൂടെയുണ്ടാകണം എന്ന നല്ല ഉദ്ദേശത്തോടെയാണ് കേരളസര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി കെ ടി ജലീലിനെ അയയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന മന്ത്രിസഭയും എടുക്കാത്ത ആ തീരുമാനം എടുത്തത് തന്നെ, മലയാളി പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ എത്ര താത്പര്യം കാണിയ്ക്കുന്നു എന്നതിന്റെ തെളിവാണ്.

നയതന്ത്ര പാസ്പോര്‍ട്ട് ഇല്ലാതെ ഒരു വിദേശരാജ്യത്ത് ഒന്നും ചെയ്യാന്‍ കഴിയില്ല. ഫലത്തില്‍ കേരളസര്‍ക്കാരിന്റെ ഇടപെടലിനെയാണ് മോഡി സര്‍ക്കാര്‍ തടഞ്ഞിരിയ്ക്കുന്നത്. വിദേശത്തെയ്ക്ക് പോകുന്ന ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ അപേക്ഷിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന നയതന്ത്ര പാസ്സ്പോര്‍ട്ട്, കേരള പ്രവാസികാര്യ മന്ത്രിയ്ക്ക് നിഷേധിച്ചതിന് യാതൊരു ന്യായീകരണവുമില്ല. പ്രവാസികള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ രാഷ്ട്രീയനാടകം കളിയ്ക്കാനുള്ള ശ്രമം ബി ജെ പി നേതാക്കള്‍ ഉപേക്ഷിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.?
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications