ഷാര്‍ജയില്‍ 'ഓട്ടിസം പദയാത്ര' സംഘടിപ്പിച്ചു
ഷാര്‍ജ: അല്‍ഫാഷ്ത്ത് ഓട്ടിസം മെഡിക്കല്‍ സെന്ററും, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സംയുക്തമായി ഓട്ടിസം ബോധവല്‍കരണ പദയാത്ര സംഘടിപ്പിച്ചു.
ഷാര്‍ജ ക്രിസ്റ്റല്‍ പ്ലാസ കെട്ടിടത്തിനു സമീപത്ത് നിന്ന് ആരംഭിച്ച പദയാത്ര അല്‍മജാസില്‍ അവസാനിച്ചു. സിനിമാ താരം കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറി അഡ്വ.വൈ.എ റഹീം, വൈസ് പ്രസി. ഷിബുരാജ്, ട്രഷറര്‍ ബിജുസോമന്‍, ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ രാധാക്രഷ്ണന്‍ നായര്‍, അല്‍ഫാഷ്ത്ത് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ജാഷിര്‍ അഷ്‌റഫ്, ഡോ. ഡി.ബി ബിനു, അര്‍ഫാസ്, നൈല ഉഷ എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നു. ഓട്ടിസം വിരുദ്ധ സമ്മേളനം ഡോ.കെ.എന്‍.എന്‍ പിള്ള ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications