കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൌണ്ടേഷന്‍ സ്വാതന്ത്ര ദിനം ആഘോഷിച്ചു.

Google Oneindia Malayalam News

ദുബായ്,: കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 69 ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രഥമ രക്ത സാക്ഷിയും, ഇന്ത്യയുടെ ആദ്യത്തെ നാവിക പട തലവനുമായിരുന്ന ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ചരിത്രം ഭാവി തലമുറക്ക് പകര്‍ന്നു നല്‍കുവാനായി

ആ മഹാന്റെ ചരിത്രം സ്‌കൂള്‍ കോളേജ് തലത്തില്‍ പാഠ്യ വിഷയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുന്നക്കന്‍ മുഹമ്മദ് അലി മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞാലി മരക്കാരെ പോലുള്ള ധീര രക്ത സാക്ഷികളെ മറന്ന് ഇന്ത്യന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പൂര്‍ണ്ണമാവില്ലെന്നു അദ്ദേഹം പറഞ്ഞു. ഫൌണ്ടേഷന്‍ വര്‍ക്കിംങ് പ്രസി.

kunjali

രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു.ജന: സിക്രടറി അഡ്വ .പി മുഹമ്മദ് സാജിദ് സ്വാഗതവും റിയാസ് കടത്തനാട് നന്ദിയും പറഞ്ഞു കുഞ്ഞാലി മരക്കാര്‍ റിസര്‍ച് സെന്റര്‍ പ്രസി. ഹനീഫ എവരെസ്റ്റ്, അബുല്ലൈസ്, അസീസ് മേലടി, നജീബ് കോട്ടക്കല്‍, ഷാഫി, അഷ്‌റഫ് ടി പി സംസാരിച്ചു.

അബൂബക്കര്‍, റഹീസ് കോട്ടക്കല്‍, സിദ്ധീക്ക്, ഹാഷിം, സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുജീബ് പെരാമ്പ്ര, അര്‍വ എന്നിവര്‍ ദേശ ഭക്തി ഗാനം ആലപിച്ചു .തുടര്‍ന്ന് അന്‍വര്‍ നഹയുടെ നേത്രത്വത്തില്‍ ദേശീയ ഐക്യദാര്‍ഡ്യ പ്രതിജ്ഞയെടുത്തു.

English summary
kunjali marikkar global foundation celebrate independence day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X