കുഞ്ഞിക്കുട്ടി അന്തരിച്ചു
കൊല്ലം: ജയ്ഹിന്ദ് ടിവിയുടെ ഹോള്‍ഡിംഗ് കമ്പനിയായ, ഭാരത് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് ചെയര്‍മാനും ദുബായിലെ കല്‍രിയോണ്‍ ഷിപ്പിങ് സര്‍വീസസ് കമ്പനി ഉടമയുമായ അനിയന്‍കുട്ടിയുടെ പിതാവ് കുഞ്ഞിക്കുട്ടി അന്തരിച്ചു.
93 വയസ്സായിരുന്നു. കൊല്ലം അഞ്ചല്‍ തടത്തില്‍പുത്തന്‍ വീട്ടീല്‍ കുടുംബമാണ്.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് അഞ്ചല്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ നടക്കും.
കുഞ്ഞിക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ , ജയ്ഹിന്ദ് ടി വി മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications