Get Updates
Get notified of breaking news, exclusive insights, and must-see stories!

കുര്‍ക്കും റെസ്‌റ്റോറന്റ് ഷാര്‍ജയില്‍ ആരംഭിച്ചു.

ഷാര്‍ജ രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി കുര്‍ക്കും റസ്‌റ്റോറന്റ് ഷാര്‍ജ മെഗാമാളിനു സമീപം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളുടെയും തനത് രുചിവിഭവങ്ങളും അറേബ്യന്‍ രുചിക്കൂട്ടുകളും ഒരുപോലെ അനുഭവവേദ്യമാക്കുന്ന രീതിയിലാണ് റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലയാള സിനിമയുടെ പ്രിയങ്കരിയായ അമ്മ കവിയൂര്‍ പൊന്നമ്മയും യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 50ഓളം അമ്മമാരും ചേര്‍ന്നാണ് മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും നിരവധി ആസ്വാദകരുടെയും സാന്നിധ്യത്തില്‍ ഷാര്‍ജ മെഗാമാളിനു തൊട്ടു മുന്‍പിലുള്ള റസ്‌റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യു.എ.ഇയിലെ പ്രസിദ്ധമായ ഇന്‍ഡസ്ട്രിയല്‍ കാറ്ററിംഗ് സ്ഥാപനം നടത്തിവരുന്ന പ്രൈമ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമാണ് കുര്‍ക്കും റസ്‌റ്റോറന്റ്.

kurkumrestuarant

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി കുര്‍ക്കും റസ്‌റ്റോറന്റ് ശൃംഖല സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രൈമ ഗ്രൂപ്പ് ചെയര്‍മാന്‍ ഷൈജു ജോര്‍ജ് വ്യക്തമാക്കി. മുസ്സഫ, ജെ.എല്‍.റ്റി, ടീകോം എന്നിവിടങ്ങളില്‍ താമസിയാതെ ശാഖകള്‍ തുടങ്ങുന്നതോടൊപ്പം ഒരു വര്‍ഷത്തിനുള്ളില്‍ 10 റസ്‌റ്റോറന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജയിലെ എമിഗ്രേഷന്‍ ഓഫീസിനു സമീപം മെഗാ മാളിനു മുന്‍പില്‍ ആരംഭിച്ച കുര്‍ക്കും റസ്‌റ്റോറന്റില്‍ അങ്കമാലി തൊട്ട് വടക്ക് കാസര്‍ഗോഡ് വരേയ്ക്കും തെക്ക് തിരുവനന്തപുരം വരെയുമുള്ള വിവിധ വിഭവങ്ങളും മറ്റു മള്‍ട്ടി ക്യൂസിന്‍ ഭക്ഷണത്തോടൊപ്പം ലഭ്യമാണ്. മൊത്തം 300 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൌകര്യവുമുണ്ട്.

200 പേര്‍ക്ക് ഇരിപ്പിടം സജ്ജീകരിക്കാവുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ പാര്‍ട്ടി ഹാളും റെസ്‌റ്റോറന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്രസമ്മേളനത്തില്‍ കവിയൂര്‍ പൊന്നമ്മ, റോഷന്‍ ആന്‍ഡ്രൂസ്, മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+