ഇന്ത്യയുടെ വിശദീകരണം അംഗീകരിച്ച് കുവൈത്ത്: തടവിലായ 19 മലയാളികള്‍ ഉള്‍പ്പെടെ 34 പേർ മോചിതരായി
കുവൈത്ത് സിറ്റി: കുവൈത്ത് ജയിലില്‍ കഴിയുകയായിരുന്ന 19 മലയാളി നഴ്സുമാർ ഉള്‍പ്പെടെ 34 ഇന്ത്യക്കാർ മോചിതരായി. നിയമലംഘനത്തിന് പിടിയിലായതിന് തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ജയിലില്‍ കഴിയുകയായിരുന്നു ഇവർ. പിടിയിലായവരെ നാടുകടത്താനുള്ള നീക്കത്തിലായിരുന്നു കുവൈത്ത്. എന്നാല്‍ വിദേശകാര്യ സഹമന്ത്രി വി മുരളധീരന്റെ നേതൃത്വത്തില്‍ ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയായിരുന്നു ഇന്ത്യ.
ജയില്‍ മോചിതരായതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ എത്തിച്ച് പരശോധിച്ച ശേഷം വീടികളിലേക്ക് പോകാന്‍ അനുവദിച്ചു. വർഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരായിരുന്നു പിടിയിലായവരില്‍ മിക്കവരും. ഇറാൻ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ശസ്ത്രക്രിയാ മുറിയിൽ ലൈസൻസില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകൾ ഇല്ലാ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.

മുലയൂട്ടുന്ന അമ്മമാർ ഉള്‍പ്പെടേയുള്ളവർ പിടിയിലായവരിലുണ്ടായിരുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടർന്ന് ഇവരിൽ 5 മലയാളികൾക്ക് ജയിലില്‍ മുലയൂട്ടാന്‍ അവസരം ഒരുക്കിയിരുന്നു. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചിട്ടുണ്ട്.
അതേസമയം, കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നതായി വി മുരളീധരന്‍ അറിയിച്ചു. ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ...
കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. വിദേശകാര്യ മന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി ഞാനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നു.
മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു. തടവിലാക്കപ്പെട്ടവരിലെ മലയാളി നഴ്സുമാരായ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നു.
മതിയായ രേഖകൾ ഇല്ലാതെ നഴ്‌സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് നന്ദി. ലോകത്ത് എവിടേയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധം.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications